കൊച്ചിയിൽ നവവധു കായലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചിയിൽ രണ്ട് മാസം മുൻപ് മാത്രം വിവാഹം കഴിഞ്ഞ നവവധു കായലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കണ്ണങ്ങാട്ട് പാലത്തിൽ നിന്നാണ് 23 വയസ്സുകാരിയായ ആഷ്ന കായലിൽ ചാടിയത്. നിലവിൽ കായലിൽ ഫയർഫോഴ്സും പൊലീസും കോസ്റ്റൽ ടീമും തെരച്ചിൽ നടത്തുകയാണ്. ഏതാണ്ട് അര മണിക്കൂർ മുൻപാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്.

കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളും സ്ത്രീകളുടെ ആത്മഹത്യകളുമെല്ലാം പെരുകിക്കൊണ്ടിരിക്കുകയാണ്. അതേസമയം വിഷയത്തിൽ സംസ്ഥാനസർക്കാർ ഇടപെടുകയോ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ കൈകൊള്ളുകയോ ചെയ്തിട്ടില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്.