ആത്മവിശ്വാസം ഉണ്ടെങ്കിൽ രാഹുൽ വയനാട്ടിലല്ല അമേഠിയിൽ മത്സരിക്കണമെന്ന് സ്മൃതി ഇറാനി

ന്യൂഡല്‍ഹി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ആത്മവിശ്വാസം ഉണ്ടെങ്കില്ഡ വയനാട്ടിലല്ല ഉത്തരപ്രദേശിലെ അമേഠിയില്‍ മത്സരിക്കണമെന്ന് വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 2019ല്‍ രാഹുല്‍ ഗാന്ധി അമേഠയെ ഉപേക്ഷിച്ചു. അമേഠയിലെ ജനങ്ങള്‍ക്ക് രാഹുലിനോടുള്ള മനോഭാവം എന്താണെന്ന് അവിടുത്തെ വിജനമായ വീഥികള്‍ വിളിച്ച് പറയുന്നുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു.

രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര യുപിയില്‍ എത്തിയ പശ്ചാത്തലത്തിലാണ് സ്മൃതി ഇറാനിയുടെ വെല്ലുവിളി. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്ന അമേഠിയില്‍ 2019ലെ തിരഞ്ഞെടുപ്പില്‍ രാഹുല്‍ പരാജയപ്പെട്ടിരുന്നു. അന്ന് 55000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്മൃതി ഇറാനി ജയിച്ചത്.

അതേസമയം ഭാരത് ജോഡോ ന്യായ് യാത്ര തിങ്കളാഴ്ച 37 ദിവസം പൂര്‍ത്തിയാക്കും. ബാബുഗഞ്ചില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും