കേന്ദ്ര സേന കേരളത്തിലിറങ്ങി, പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ്

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ എൻ ഐ എ റയ്ഡ് നടക്കുകയാണ്, എൻഐ റെയ്ഡ് നടക്കണമെങ്കിൽ, കേന്ദ്ര സേന ഇറങ്ങണമെങ്കിൽ സംസ്ഥാന പോലീസിന്റെ അനുമതിയും ഡിജെപിയുടെ നിർദ്ദേശവും ആവശ്യമാണ്, എന്നാൽ വ്യാഴാഴ്ച പുലർച്ചെ സംസ്ഥാനത്ത് നടന്ന റെയ്ഡിൽ സംസ്ഥാന സർക്കാരിന്റെ അനുമതി ഇല്ലാതെയാണ് കേന്ദ്ര സേന കേരളത്തിലിറങ്ങിയിരിക്കുന്നത്. ഇതിനു മുമ്പ് റെയ്ഡ് നടന്നപ്പോൾ എൻഐഎ ഉദ്യോ​ഗസ്ഥർക്കെതിരെ ശക്തമായ പ്രതിരോധങ്ങൾ നടന്നിരുന്നു. പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. റെയ്ഡിനെത്തിയ ഉദ്യോ​ഗസ്ഥർക്ക് വീട്ടിൽ നിന്നും പുറത്തുപോകാൻ സാധിക്കില്ലായിരുന്നു. അന്ന് വലിയ വിമർശനം പോലീസിനെതിരെ ഉണ്ടായിരുന്നു. പോലീസിനെ അറിയിച്ചു നടത്തിയ റെയ്ഡുകൾ പുറത്ത് ചോർന്നുപോയതും വിവാദമായിരുന്നു. പോലീസുകാർ പിന്തുണ നൽകുന്നെന്ന് മനസിലായതോടെയാണ് സംസ്ഥാന സർക്കാരിന്റെ പിന്തുണയില്ലാതെ റെയ്ഡ് നടത്താൻ എൻഐഎ തീരുമാനിച്ചത്.

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ എൻ ഐ എ റയ്ഡ്. കേരളത്തിന്റെ പല ഭാഗത്തും ഒരേ സമയത്താണ്‌ റെയ്ഡ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിരിക്കുന്നത് പത്തനംതിട്ടയിൽ നിന്നാണ്‌.സംസ്ഥാന പോലീസ് അറിയാതെ നടക്കുന്ന ഈ നീക്കം കേരളത്തിൽ കേന്ദ്ര പോലീസിനെ ഇറക്കിയാണ്‌ നടത്തുന്നത്

50 സ്ഥലങ്ങളിലാണ് ഒന്നിച്ച് പരിശോധന നടക്കുന്നത്. ഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് നടപടി.പത്തനംതിട്ടയിൽ രണ്ടിടത്ത് അന്വേഷണ സംഘം പരിശോധന നടത്തുന്നുണ്ട്. ജില്ലാ പ്രസിഡന്റിന്റെ കൊന്നമൂട്ടിലെ വീട്ടിലും അടൂർ പറക്കോട്ടുള്ള ജില്ലാ കമ്മിറ്റി ഓഫീസിലുമാണ് റെയ്ഡ്. കണ്ണൂരിലും റെയ്ഡ് നടക്കുന്നുണ്ട്.

കേന്ദ്ര സേനയുടെ സഹായത്തോടെ ആണ് പരിശോധന നടന്നത്. ഇതിനെതിരെ തിരുവനന്തപുരത്ത് പ്രവർത്തകർ പ്രതിഷേധിച്ചു.റെയ്ഡ് നടക്കുന്ന വീടുകളുടെ പുറത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എൻ ഐ എയെ തടയുകയാണ്‌.സംസ്ഥാന പോലീസ് അറിയാതെയാണ്‌ എൻ ഐ എ ഓപ്പറേഷൻ. ഇതിനായി കേന്ദ്ര സായുധ സേനയേ തന്നെ എൻ ഐ എ അവരുടെ ഓപ്പറേഷനാവശ്യമായ സംരക്ഷണത്തിന്‌ ഇറക്കിയിരിക്കുകയാണ്‌

.പോപ്പുലർ ഫ്രണ്ട് പത്തനംതിട്ട  ജില്ലാ സെക്രട്ടറി മുണ്ടു കോട്ടക്കൽ സാദിഖിന്റെയും അടൂർ പറക്കോട് മേഖല ഓഫിസിലും എൻഐഎയുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും നേതൃത്വത്തിൽ റെയ്ഡ് നടന്നു. പുലർച്ചെ 4.30 നാണ് റെയ്‌ഡ് ആരംഭിച്ചത്. റെയ്ഡിനെതിരെ പത്തനംതിട്ടയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്.

മുമ്പും കേരളത്തിൽ പോപ്പുലർ ഫ്രണ്ട് , എസ് ഡി പി ഐക്കാരുടെ വീടുകളിലും ഓഫീസുകളിലും കേന്ദ്ര ഏജൻസികൾ റെയ്ഡ് നടത്തിയിരുന്നു. അന്നൊന്നും കേരളാ പോലീസിനു മതിയായ സംരക്ഷണം നല്കാൻ സാധിച്ചിരുന്നില്ല. മാത്രവുമല്ല റെയ്ഡ് വിവരങ്ങൾ ചോരുകയും എൻ ഐ എ സംഘങ്ങൾ പൂപ്പുലർ ഫ്രണ്ട് കാരുടെ വീടുകളിൽ എത്തുന്നതിനു മുമ്പ് അവിടെ പ്രതിഷേധക്കാർ പ്രതിരോധവുമായി എത്തുന്ന സാഹചര്യവും മുമ്പ് ഉണ്ടായിരുന്നു. ഇപ്പോൾ പഴുതുകൾ അടച്ചുള്ള നീക്കമാണ്‌ എൻ ഐ എ നടത്തിയിരിക്കുന്നത്.

സമീപകാലത്തായി കേരളത്തിൽ വലിയ തോതിൽ തീവ്ര ഇസ്ളാമിക പ്രവർത്തനങ്ങൾ നടന്നു എന്നാണ്‌ ഇന്റലിജൻസ് റിപോർട്ട്. മാത്രമല്ല എതിരാളികളേ ഉന്മൂൽനം ചെയ്യാനുള്ള ഓപ്പറേഷൻ ലിസ്റ്റ് വരെ പോപ്പുലർ ഫ്രണ്ടിന്റെ കൈവശം ഉണ്ട്. ഉത്തർ പ്രദേശ് ജയിലിൽ കിടക്കുന്ന സിദ്ദിക്ക് കാപ്പൻ ഇറങ്ങാനിരിക്കെയാണ്‌ ഇപ്പോൾ കേരളത്തിൽ റെയ്ഡുകൾ എന്നതും ശ്രദ്ധേയമാണ്‌. റെയ്ഡുകൾ തുടരുകയാണ്‌. എല്ലാ വീടുകളുടെ പുറത്തും കേന്ദ്ര സർക്കാരിനും എൻ ഐ എക്കും എതിരേ വൻ മുദ്രാവാക്യങ്ങൾ ഉയർത്തി പോപ്പുലർ ഫ്രണ്ടുകാർ തടിച്ച് കൂടിയിട്ടുണ്ട്