വീടിന്റെ ചുറ്റുമതില്‍ തകര്‍ന്ന് കൊടുവള്ളിയില്‍ ഒമ്പത് വയസ്സുകാരിക്ക് പരിക്ക്

കോഴിക്കോട്. കൊടുവള്ളിയില്‍ ചുറ്റുമതില്‍ ഇടിഞ്ഞുവീണ് ഒമ്പത് വയസ്സുകാരിക്ക് പരിക്ക്. അയല്‍വാസിയുടെ വീടിന്റെ ചുറ്റുമതിലാണ് ഇടിഞ്ഞ് വീണത്. കൊടുവള്ളിയില്‍ പോങ്ങാട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന മടവൂര്‍ പുതുശ്ശേരിമ്മല്‍ ഷിജുവിന്റെ മകള്‍ അതുല്യക്കാണ് പരിക്കേറ്റത്.

ചുറ്റുമതില്‍ ഇടിഞ്ഞ് ഷിജുവിന്റെ ഓട്ടോറിഷയും തകര്‍ന്നു. ശക്തമായ മഴയിലാണ് ചുറ്റുമതില്‍ തകര്‍ന്നത്. ഞായറാഴ്ച വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്. വീട്ടിലേക്ക് പാല്‍ വാങ്ങുവനായി അതുല്യ അടുത്ത വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ചുറ്റുമതില്‍ ഇടിഞ്ഞ് കുട്ടി മതിലിനടിയില്‍ പെട്ടതോടെ നാട്ടുകാര്‍ ഓടിയെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. കുട്ടിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.