ക്രിമിനലുകളോടുള്ള നടപടി കടുപ്പിച്ച് യു പി , 17 കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ വെടിവച്ച് വീഴ്‌ത്തി പോലീസ്

ലക്നൗ . ഉത്തർപ്രദേശിലെ അംബേദ്കർ നഗറിൽ 17 കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ വെടിവച്ച് വീഴ്‌ത്തി യുപി പോലീസ് . ഷെഹ്‌വാസ്, അർബാസ്, ഫൈസൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

രാംരാജി ഇന്റർ കോളേജിൽ പഠിക്കുന്ന പ്ലസ്ടൂ വിദ്യാർത്ഥിനി വെള്ളിയാഴ്ച സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ പ്രതികളായ ഷാവാസും അർബാസും പിന്നാലെ വന്ന് ഷാളിൽ പിടിച്ചു വലിച്ചു. നിയന്ത്രണം തെറ്റി നടുറോഡിൽ വീണ പെൺകുട്ടിയുടെ ശരീരത്തിലൂടെ പിന്നാലെ വന്ന ഫൈസൽ ബൈക്ക് ഓടിച്ചു കയറ്റുകയായിരുന്നു.

കേസിൽ മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മൂന്ന് പ്രതികളും പോലീസുകാരിൽ നിന്ന് ആയുധങ്ങൾ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പോലീസ് ഇവരെ വെടിവച്ച് വീഴ്‌ത്തുകയായിരുന്നു .മൂന്നാം പ്രതി ഓടുന്നതിനിടയിൽ വീണ് കാലൊടിയുകയും ചെയ്തു.