നിപ സംശയം, ചികിത്സയിൽ കഴിയുന്ന ഒരു കുട്ടിയുടെ നില ഗുരുതരം, ഉന്നതതല യോഗം ചൊവ്വാഴ്ച

കോഴിക്കോട്. ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ രാവിലെ 10.30 ന് ഉന്നതതല യോഗം ചേരുന്നു. രോഗം ബാധിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക ഉടന്‍ തയ്യാറാക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജും മന്ത്രി മുഹമ്മദ് റിയാസും ആരോഗ്യവകുപ്പ് ഡയറക്ടറും കോഴിക്കോട്ടേക്ക് തിരിച്ചു. കോഴിക്കോട് പനി ബാധിച്ച് മരിച്ചവര്‍ക്ക് നിപ സംശയിക്കുന്നതാണ് കാരണം.

മരിച്ച രണ്ടു പേരുടെ ശരീര സ്രവങ്ങള്‍ പരിശോധനയ്ക്ക് അച്ചതിന്റെ ഫലം ചൊവ്വാഴ്ച ലഭിച്ചതിന് ശേഷമാണ് സ്ഥിരീകരണം ലഭിക്കു. ആദ്യത്തെ രോഗി മരിച്ചത് കഴിഞ്ഞ മാസം 30നാണ്. രണ്ടാമത്തെ രോഗി ഇന്നലെയും മരിച്ചു. ആദ്യ രോഗി മരിച്ചപ്പോള്‍ സാംപിള്‍ നിപ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. മരിച്ച രണ്ട് പേര്‍ക്കും നിപ്പ രോഗ ലക്ഷണം ഉണ്ടായിരുന്നു.

ഇവരില്‍ ഒരാളുടെ മൂന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ 9 വയസ്സുള്ള കുട്ടിയുടെ നില ഗുരുതരമാണ്. നേരത്തെ രണ്ട് വട്ടം നിപ്പ റിപ്പോര്‍ട്ട് ചെയ്തട്ടുള്ളതിനാല്‍ ഇത് പ്രകാരമുള്ള നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചത്.