കോണ്‍ഗ്രസിന് പിന്നാക്ക വിഭാഗം വോട്ട് ബാങ്ക് മാത്രം, യുവതിക്കെതിരായ അതിക്രമത്തില്‍ കര്‍ണാടക സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നിര്‍മ്മല സീതാരാമന്‍

ബെംഗളൂരു. വനവാസി യുവതിയെ നഗ്നയാക്കി കര്‍ണാടകയില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ശക്തമായി വിമര്‍ശനം ഉന്നയിച്ച് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍. വിഷയം കര്‍ണാടക സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെ ഹൈക്കോടതിയും വിമര്‍ശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു നിര്‍മ്മല സീതാരമന്റെ വിമര്‍ശനം.

കോണ്‍ഗ്രസില്‍ നിന്നും എസ് സി, എസ്ടി വിഭാഗക്കാര്‍ക്ക് നീതി ലഭിക്കുന്ന ഒരു പ്രവര്‍ത്തനവും ഉണ്ടാകില്ലെന്നും. കോണ്‍ഗ്രസിന്റെ ഭരണ കാലത്ത് രാജസ്ഥാനിലും ഛത്തീസ്ഗഡിലും പിന്നാക്ക വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരെയുള്ള അക്രമണം തുടര്‍ക്കഥയായിരുന്നു എന്നും അവര്‍ വിമര്‍ശിച്ചു.

അതേസമയം തൂണില്‍ കെട്ടിയിട്ട് 42 കാരിയായ സ്ത്രീയെ രണ്ട് മണിക്കൂറോളമാണ് മര്‍ദ്ദിച്ചത്. മകന്‍ കാമുകിയുമായി ഒളിച്ചോടിയതിന്റെ പേരിലാണ് അമ്മയെ നഗ്നയാക്കി മര്‍ദ്ദിച്ചത്. പെണ്‍കുട്ടിയുടെ കുടുംബമാണ് മര്‍ദ്ദിച്ചത്. അസാധാരണമായ കേസ് എന്നാണ് കര്‍ണാടക ഹൈക്കോടതി സംഭവത്തെ വിശേഷിപ്പിച്ചത്.