ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയില്‍ അഞ്ചാം തവണയും ഇടം നേടി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി. ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും ഇടം നേടി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഫോബ്‌സ് മാഗസിന്‍ പുറത്തിറക്കുന്ന പട്ടികയില്‍ 32-ാം സ്ഥാനത്താണ് നിര്‍മ്മല സീതാരാമന്‍. അതേസമയം 2022ല്‍ 36 സ്ഥാനത്തായിരുന്നു.

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ സോമ മൊണ്ടല്‍, റോഷ്‌നി നാടാര്‍, കിരണ്‍ മജുംദര്‍ഷാ എന്നിവരാണ് ഇന്ത്യയില്‍ നിന്നും പട്ടികയില്‍ ഇടം നേടിയ വ്യക്തികള്‍. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റെ ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നാണ്.

രണ്ടും മൂന്ന് സ്ഥാനങ്ങല്‍ സ്വന്തമാക്കിയത് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീന്‍ ലഗാര്‍ഡ്, യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരീസ് എന്നാവരാണ്.