ഇന്ത്യ യുഎസ് പങ്കാളിത്തത്തിന്റെ ശക്തി വര്‍ധിപ്പിക്കുവാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ സാധിച്ചു നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് സന്ദര്‍ശനം ഇന്ത്യ യുഎസ് പങ്കാളിത്തത്തിന്റെ ശക്തി വര്‍ധിപ്പിച്ചെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. ജി 20 അജണ്ട സജീവമായി മുന്നോട്ട് കൊണ്ടുപോകാനുള്ള ഇന്ത്യയുടെയും അമേരിക്കയുടെയും പ്രതിബദ്ധതയാണ് ഉയര്‍ത്തിക്കാട്ടുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

നിര്‍മല സീതാരാമന്‍ യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം പറഞ്ഞത്. ഇരുരാജ്യങ്ങളുടെയും ശക്തമായ പങ്കാളിത്തം പരിപോഷിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്നും അവര്‍ വ്യക്തമാക്കി. താഴ്‌ന വരുമാനമുള്ള രാജ്യങ്ങളുടെ കടബാധ്യത, ക്രിപ്‌റ്റോ അവതരിപ്പിക്കുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്തല്‍, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ ഇരുവരും ചര്‍ച്ച നടത്തി.

ചരിത്ര പരമായ സന്ദര്‍ശനം ഇരുരാജ്യങ്ങളുടെയും സഹകരണത്തിന്റെ പുതിയ മാര്‍ഗങ്ങള്‍ക്ക് വഴിയൊരുക്കി. ഞങ്ങളുടെ പങ്കാളിത്തം കൂടുതല്‍ ഉയരത്തിലേക്ക് നയിക്കും. ഉഭയകക്ഷി ബന്ധങ്ങളിലൂടെ മെച്ചപ്പെട്ട പ്രയോജനങ്ങള്‍ നേടാനായി എന്നും ചര്‍ച്ചയില്‍ കേന്ദ്രമന്ത്രി പറഞ്ഞു.