പശുവിനെ കറന്ന് കോഫിയുണ്ടാക്കി കുടിച്ച് നിവേദ തോമസ്, വൈറലായി വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിവേദ തോമസ്. വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്. നിരവധി മോട്ടോര്‍ സൈക്കിള്‍ റാലികളില്‍ നടി പങ്കെടുത്തിട്ടുണ്ട്. 2916ല്‍ നാനി നായകനായ ജന്റില്‍മാന്‍ എന്ന ചിത്രത്തിലൂടെ തെലുങ്കിലും നടി അരങ്ങേറ്റം കുറിച്ചിരുന്നു.

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയ വഴി പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ താന്‍ സ്വയം പശുവിനെ കറന്നെടുത്ത പാല്‍ കൊണ്ട് കോഫി കുടിച്ച സന്തോഷമാണ് താരം പങ്ക് വെച്ചിരിക്കുന്നത്. പശുവിനെ കറക്കുന്ന വീഡിയോയും നിവേദ പങ്ക് വെച്ചിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കമ്മെന്റുമായി എത്തിയത്.

നിന്നു കോരിയില്‍ നാനിയുടെ നായികയായി എത്തി. പിന്നീട് ജൂനിയര്‍ എന്‍ ടി ആറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ജയ് ലവ കുശയില്‍ നായികയായി. 2020ല്‍ രജനീകാന്ത് ചിത്രം ദര്‍ബാറില്‍ രജനികാന്തിന്റെ മകളുടെ വേഷത്തില്‍ നിവേദ എത്തി. പവന്‍ കല്യാണിന്റെ വക്കീല്‍ സാബിലും അഭിനയിച്ചു. മീറ്റ് ക്യൂട്ട്, ശാകിനി ദാകിനി എന്നീ തെലുങ്ക് ചിത്രങ്ങളാണ് താരത്തിന്റെ പുതിയതായി ഒരുങ്ങുന്നത്.