ഗർഭിണിയാവാൻ പ്ലാനൊന്നും ഇല്ലേ? കല്യാണം കഴിഞ്ഞു രണ്ടു മാസം ആയില്ലേ?

വിവാഹം കഴിഞ്ഞാല്‍ പൊതുവെ എല്ലാ സ്ത്രീകളും നേരിടുന്ന ചോദ്യമാണ് വിശേഷം ഒന്നും ആയില്ലേ എന്ന്. അതിൽ സെലിബ്രിറ്റികൾക്കും സാധാരണക്കാ ർക്കും തമ്മിൽ ഒരു വ്യത്യാസവും ഇല്ല. ഈ ചോദ്യത്തിന് കറക്ട് മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് നടി ഹന്‍സിക.

ടിപ്പിക്കല്‍ ഇന്ത്യന്‍ ക്വസ്റ്റ്യന്‍ ചോദിക്കാന്‍ പോകുകയാണ് എന്ന മുഖവുരയോടെയാണ് ഹന്‍സികയോട് ഈ ചോദ്യം ചോദിച്ചിരിക്കുന്നത്. കല്യാണം കഴിഞ്ഞില്ലേ, സ്വാഭാവികമായും അടുത്ത ചോദ്യം, എപ്പോഴാണ് കുഞ്ഞ് എന്നതാണല്ലോ എന്ന് അവതാകന്‍ പറഞ്ഞപ്പോള്‍, ‘ഹൊ നോ’ എന്ന് പറഞ്ഞ് തല തിരിയ്ക്കുകയായിരുന്നു നടി. രണ്ട് മാസം ആയിട്ടേയുള്ളൂ. പ്ലീസ് ആ ചോദ്യം ചോദിക്കരുത്. അടുത്ത ചോദ്യം പ്ലീസ്’ എന്നായിരുന്നു ഹന്‍സിക മറുപടി പറഞ്ഞത്.

കല്യാണത്തിൽ പിന്നെ ഒരു പുതിയ റൂം മേറ്റിനെ കിട്ടി എന്നതല്ലാതെ ജീവിതത്തില്‍ കാര്യമായ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല എന്നും ഹന്‍സിക പറഞ്ഞു. വിവാഹ ശേഷവും ജീവിതം അത് പോലെ തന്നെ പോകുന്നു. ഞാന്‍ ഇപ്പോഴും ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നുണ്ട്. എന്റെ ആരാധകരെ എന്റര്‍ടൈന്‍ ചെയ്യിപ്പിക്കുന്നുണ്ട്. മുന്നോട്ടും അഭിനയം തുടരണം എന്നത് തന്നെയാണ് എന്റെ ആഗ്രഹം എന്നും ഹൻസിക പറഞ്ഞു.

സൊഹൈല്‍ പ്രണയം ഐഫില്‍ ടവറിന് ചുവട്ടില്‍ വച്ച് പ്രപ്പോസ് ചെയ്തതിനെ കുറിച്ചും ഹന്‍സിക പറയുകയുണ്ടായി. ചെറുപ്പത്തില്‍ എപ്പോഴോ ആഗ്രഹിച്ചതാണ്. എന്നോട് ഒരാള്‍ ഐഫില്‍ ടവറിന്റെ ചുവട്ടില്‍ നിന്ന് പ്രണയം അഭ്യര്‍ത്ഥിക്കണം എന്ന്. നല്ലസുഹൃത്തുക്കളായിരുന്നു ഞാനും സൊഹൈലും. സംസാരത്തിന് ഇടയില്‍ എപ്പോഴോ അങ്ങനെ ഒരു ആഗ്രഹം എനിക്കുണ്ടായിരുന്നതായി ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ അത് ഓര്‍ത്ത് വച്ച് സര്‍പ്രൈസ് ആയി അങ്ങനെ ഒരു ലവ് പ്രപ്പോസല്‍ നടത്തും എന്ന് ഒട്ടും കരുതിയില്ല – ഹൻസിക പറയുന്നു.

ഇപ്പോൾ സൊഹൈലിന്റെ പേരാണ് എനിക്ക് പ്രശ്‌നം. അത് ചുരുക്കി വിളിക്കാന്‍ സാധിക്കുന്നില്ല. ബേബ്‌സ് എന്നാണ് ഞാന്‍ വിളിക്കുന്നത്. എന്നെ ഹന്‍സു എന്ന് വിളിക്കും. ദേഷ്യം വരുമ്പോള്‍ സൊഹൈല്‍ എന്ന് മുഴുവന്‍ പേരും ഞാന്‍ വിളിക്കും, തിരിച്ച് സൊഹൈലും വഴക്കിടുമ്പോള്‍ എന്നെ ഹന്‍സിക എന്നാണ് വിളിക്കാറുള്ളത് – ഹന്‍സിക പറഞ്ഞു.