തിരുവല്ല ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്കില്‍ ആര്‍ബിഐ ഏര്‍പ്പെടുത്തിയ വായ്പ നിയന്ത്രണം നീക്കിയതിനെതിരായ ഹര്‍ജിയില്‍ നോട്ടീസ്

ന്യൂഡല്‍ഹി. ആര്‍ബിഐ തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്കില്‍ ഏര്‍പ്പെടുത്തിയ വായ്പ നിയന്ത്രണം നീക്കിയ ഹൈക്കോടതി ഉത്തപവിന് എതിരായ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നോട്ടീസ്. ബാങ്കില്‍ നിന്നും വായ്പ നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചതോടെയാണ് ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷമാണ് കേരളത്തിലെ ഏറ്റവും വലിയ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകളില്‍ ഒന്നായ തിരുവല്ല ഈസ്റ്റ് ബാങ്കില്‍ ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തയത്. ബാങ്ക് ആസ്ഥാനത്ത് നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് സ്വര്‍ണപ്പണയത്തിന് അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചത്.

തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച ബാങ്ക് അനുകൂല വിധി നേടുകയായിരുന്നു. എന്നാല്‍ ആര്‍ബിഐ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് സുപ്രീംകോടതിയില്‍ ആര്‍ബിഐ ആവശ്യപ്പെട്ടിട്ടില്ല.