ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ നേഴ്സിനെ വണ്ടിയിടിപ്പിച്ച് ഇല്ലാതാക്കാൻ ശ്രമം

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നേഴ്സിനെ റോഡിൽ അപായപ്പെടുത്താൻ നീക്കം. ആലപ്പുഴ മെഡിക്കൽ കോളേജിലെ എസ് ശാന്തിക്കാണ്‌ റോഡിൽ ദുരൂഹ സാചര്യത്തിൽ അപകടം ഉണ്ടായത്. മുഖത്ത് എല്ലുകൾക്ക് പൊട്ടൽ ഉണ്ട്. പല റോഡ് അപകടങ്ങളിലും ദുരൂഹത നിലനില്ക്കെയാണ്‌ തനിക്ക് ഉണ്ടായ അപകടത്തിലും ദുരൂഹത ഉണ്ടെന്ന് ശാന്തി തന്നെ വ്യക്തമാക്കുന്നത്. ചേർത്തല പള്ളിപ്പുറം കേളമംഗലം വിനയ് ബാബുവിന്റെ ഭാര്യയാണ്‌ ശാന്തി

ശാന്തിയേ സ്കൂട്ടറിൽ പിന്തുടർന്ന് മനപൂർവ്വം പുറകിൽ ഇടിപ്പിച്ചവരേ കുറിച്ച് സൂചന ഒന്നും ഇല്ല. പരാതി പ്രകാരം പോലീസ് കേസെടുത്തിട്ടൂണ്ട്. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഇപ്പോൾ അപകടത്തിൽ ജീവൻ തിരികെ കിട്ടിയ ആശ്വാസത്തിലാണ്‌ ശാന്തി. മുഖത്തും കാലിനും പരിക്കുള്ള ഇവർ ഇപ്പോൾ വിശ്രമത്തിലാണ്‌.