മാതൃ രാജ്യത്തെ ത‍ള്ളി പറഞ്ഞാൽ നിങ്ങളേയും തള്ളി പറയും, ഇന്ത്യക്കെതിരെ ഭരണഘടനാ വിരുദ്ധ പ്രവർത്തനം ചെയ്താൽ ഒ.സി.ഐ.കാർഡ് റദ്ദ് ചെയ്യും

രാജ്യത്തിനു പുറത്ത് പോയി ഇന്ത്യക്കെതിരെ നീങ്ങുന്ന എല്ലാ പ്രവാസികൾക്കും മുന്നറിയിപ്പ്. മാതൃ രാജ്യത്തേ തള്ളി പറഞ്ഞാൽ ഇന്ത്യ എന്ന മാതൃ രാജ്യം നിങ്ങളേയും തള്ളി പറയും. ഇന്ത്യാ വിരുദ്ധ പ്രവർത്തനം വിദേശത്ത് നടത്തുന്നവരുടെ പാസ്പോർട്ട് മുമ്പ് റദ്ദാക്കിയിരുന്നു. ഇനി മുതൽ വിദേശ പൗരത്വം സ്വീകരിച്ചവർക്കും മുന്നറിയിപ്പ്. അവർക്ക് ഇന്ത്യയിലേക്ക് വരാനുള്ള ഒ സി ഐ കാർഡ് റദ്ദ് ചെയ്യും. അതായത് പാശ്ചാത്യ രാജ്യങ്ങളിൽ ചെന്ന് അവിടുത്തെ പൗരത്വം സ്വീകരിക്കുന്ന ഇന്ത്യക്കാർക്ക് നല്കുന്നതാണ്‌ ഓവസീസ് ഇന്ത്യൻ സിറ്റിസൺ ഷിപ്പ് അഥവാ ഒ സി ഐ കാർഡ്. ഈ കാർഡ് ഉണ്ട് എങ്കിൽ അവർക്ക് വിസ ഇല്ലാതെ ഇന്ത്യയിൽ വരാൻ. എത്ര നാൾ വേണമെങ്കിലും ലും തങ്ങാം. ഇന്ത്യയിലെ അവരുടെ സ്വത്ത് വില്ക്കാനും വാങ്ങാനും ഒക്കെ ഒ സി ഐ കാർഡ് കൂടിയേ തീരൂ.

കാനഡയിൽ ഖലിസ്ഥാൻ ലിസ്റ്റിൽ പെട്ട എല്ലാവരുടേയും ഒ സി ഐ കാർഡാണിപ്പോൾ റദ്ദ് ചെയ്യുക. ഇന്ത്യ-കാനഡ തർക്കത്തിനിടയിൽ, ഖാലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങളും ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളും നടത്തിയതിന് തെളിവടക്കം കിട്ടിയ ഒ സി ഐ കാർഡുകൾ റദ്ദ് ചെയ്തു കഴിഞ്ഞു. ഇവർക് ഇനി ഇന്ത്യയിൽ ഉള്ള സ്വത്തുക്കൾ പോലും വില്ക്കാനോ മറ്റോ പറ്റില്ല. ഒരിക്കലും ഇന്ത്യയിലേക്ക് മടങ്ങാനും ആകില്ല. ഇന്ത്യയുടെ കനേഡിയൻ ദൗത്യങ്ങളിലെ വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ഇന്ത്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കാൻ നിർദേശിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ നീക്കം. വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, 2022 ജനുവരി 31 വരെ മൊത്തം 4.06 ദശലക്ഷം ഒസിഐ രജിസ്ട്രേഷൻ കാർഡുകൾ വിതരണം ചെയ്തു.

46 ലക്ഷം ഒ സി ഐ കാർഡുകള്ള ഇന്ത്യൻ പ്രവാസികൾ പാശ്ചാത്യ രാജ്യങ്ങളിൽ ഉണ്ട്. ഇവർക്ക് എന്നാൽ ഇന്ത്യൻ പാസ്പോർട്ട് ഇല്ല. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരാണ്‌ ഈ 46 ലക്ഷം ഇന്ത്യക്കാരും. ഇവർക്ക് ഇന്ത്യ നല്കുന്ന ഒരു പ്രിവിലേജ് കാർഡ് കൂടിയാണ്‌ ഒ സി ഐ കാർഡ്..നിയമപ്രകാരം ഇന്ത്യൻ ഭരണഘടനയോട് അതൃപ്തി കാണിച്ചാൽ” കേന്ദ്ര സർക്കാരിന് ഒസിഐ രജിസ്ട്രേഷൻ റദ്ദാക്കാൻ കഴിയുമെന്നും “പരമാധികാരത്തിന്റെയും താൽപ്പര്യത്തിന്റെയും കാര്യത്തിൽ അങ്ങനെ ചെയ്യേണ്ടത് ആവശ്യമാണെങ്കിൽ” എന്നും അതിൽ പറയുന്നു.

ഒ സി ഐ കാർഡ് ആരുടേയും മൗലീകമായ അവകാശം അല്ല. ഇന്ത്യയുടെ ഔദാര്യമാണ്‌. അതിനാൽ തന്നെ ഭരണഘടനാ വിരുദ്ധ പ്രവർത്തനം വിദേശത്ത് ചെയ്താൽ അത് റദ്ദ് ചെയ്യും. ഇത് ഒരു കാര്യം വ്യക്തമാക്കുന്നു. വിദേസത്ത് ആയിരിക്കുന്ന ഒരു ഇന്ത്യൻ പൗരൻ ഇന്ത്യൻ ഭരണഘടനക്കും രാജ്യത്തിനും എതിരായി പ്രവർത്തിക്കാൻ പാടില്ല.,ഇന്ത്യയുടെ അഖണ്ഡത, ഇന്ത്യയുടെ സുരക്ഷ, ഏതെങ്കിലും വിദേശ രാജ്യവുമായുള്ള ഇന്ത്യയുടെ സൗഹൃദബന്ധം, അല്ലെങ്കിൽ പൊതുസമൂഹത്തിന്റെ താൽപ്പര്യങ്ങൾ എന്നിവ ഹനിക്കുന്ന ഒരു പ്രവർത്തിയും ചെയ്യാനും പാടില്ല.

ഖലിസ്ഥാന്‍ പതാക പിടിക്കുന്നതും ഇന്ത്യയിലെ കാർഷിക ഭൂസ്വത്തുക്കളിൽനിന്ന് സമ്പാദിക്കുന്നതും ഒരുമിച്ചു കൊണ്ടുപോകാനാകില്ലെന്നാണു കേന്ദ്രത്തിന്റെ ഉറച്ച നിലപാടെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. വിദേശത്തെ ഇന്ത്യൻ നയതന്ത്ര ഓഫിസുകൾക്കു നേരെ നടന്ന പ്രതിഷേധങ്ങളുടെ വെളിച്ചത്തിലായിരിക്കും നടപടിയെന്നും അവർ വ്യക്തമാക്കി. അടുത്തിടെ പഠന വീസയിൽ വിദേശത്ത് പോയശേഷം ചില വിദ്യാർഥികൾ, ഇന്ത്യൻ നയതന്ത്ര ഓഫിസുകൾക്കു മുന്നിൽ പ്രതിഷേധിച്ചതിൽ സർക്കാർ നിരാശരാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ‘ഓരോ കേസിന്റെ’ അടിസ്ഥാനത്തിൽ ‘ചില വ്യക്തികൾക്കെതിരെ’ സർക്കാർ ഈ നടപടി ആരംഭിച്ചേക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.വിദേശത്ത് ഇന്ത്യക്കെതിരായ പ്രകടനം നടത്തുന്ന ആളുകളുടെ വീഡിയോയിൽ ഇന്ത്യൻ വംശജർ ഉണ്ടേൽ അവരുടെ ഇന്ത്യയിലെ സ്വത്തുക്കൾ കണ്ടെകെട്ടും.

യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയ ഖാലിസ്ഥാൻ ഭീകരരെ തിരിച്ചറിയാൻ ഇപ്പോൾ ഇന്ത്യ പദ്ധതികൾ തുടങ്ങി.അവർ ഇന്ത്യയിലേക്ക് വരാതിരിക്കാൻ അവരുടെ ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ റദ്ദാക്കുകയാണിപ്പോൾ. ഭീകരവാദികൾ അവർ ഇന്ത്യക്കാർ ആണേലും തിരികെ മാതൃ രാജ്യത്ത് കാലു കുത്തരുത് എന്ന നിലപാടിലാണിന്ത്യ.