ജോലി വാഗ്ദാനം ചെയ്ത് വ്യാജ വിസയും ടിക്കറ്റും നല്‍കി പറ്റിച്ചതായി പരാതി

തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 24 പേരെ എത്യോപ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പറ്റിച്ചതായി പരാതി. വ്യാജ വിസയും ടിക്കറ്റും അയച്ചു നല്‍കി ഒരാളില്‍ നിന്നും എണ്‍പതിനായിരം രൂപ വാങ്ങിയാണ് യാണ് പറ്റിച്ചത്. വിമാനം കയറാനെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം ഉദ്യോഗാര്‍ഥികളറിഞ്ഞത്.
ഉടൻ തന്നെ തൃശൂര്‍ റൂറല്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കി

എണ്‍പതിനായിരം രൂപയ്ക്ക് എത്യോപ്യയില്‍ ഡ്രൈവര്‍, പെയിന്‍റര്‍ ജോലിക്ക് കയറ്റി അയക്കാമെന്നായിരുന്നു വാഗ്ദാനം. എത്യോപ്യയിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന ഓണ്‍ലൈന്‍ പരസ്യം കണ്ടാണ് ഷംഷു ദില്ലിയിലുള്ള എയര്‍ ലിങ് എന്ന ഏജന്‍സിയെ വിളിക്കുന്നത്. അന്പതിനായിരം രൂപ അഡ്വാന്‍സ് നല്‍കിയപ്പോള്‍ വിസയെന്ന് പറഞ്ഞ് ഒരു പേപ്പര്‍ അയച്ചു നല്‍കി.

കഴിഞ്ഞയാഴ്ച ടിക്കറ്റിന്‍റെ കൊപ്പിയും അയച്ചു നല്‍കിയതോടെ ബാക്കി തുകയും നല്‍കി. ഉദ്യോഗാര്‍ഥികളെ വിശ്വസിപ്പിക്കുന്നതരത്തില്‍ വിസയുടെ കോപ്പിയും ടിക്കറ്റും തയാറാക്കി നൽകി. വിമാനത്താവളത്തിലെത്തിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഷംഷുവിനെപ്പോലെ 24 പേരാണ് കബളിപ്പിക്കപ്പെട്ടത്.

നാട്ടിലെത്തിയപ്പോൾ തൃശൂര്‍ റൂറല്‍ എസ്പിയ്ക്ക് പരാതിയും നല്‍കി. ഏജന്‍റിന്‍റെ ഫോണ് സ്വിച്ചോഫാണ്. ദില്ലിയിലെ ഓഫീസ് രണ്ടു ദിവസം മുന്പ് പൂട്ടിപ്പോയിരുന്നു. യതെങ്ങനെയെന്ന് അന്വേഷണത്തിലേ വ്യക്തമാവൂ എന്ന് പൊലീസ് അറിയിച്ചു. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.