‘അയ്യോ കല്യാണമോ? എനിക്ക് പേടിയാണ്, എന്നെ സഹിക്കാൻ കുറച്ച് പാടാണ്’ – അനുശ്രീ

കഴിഞ്ഞ പത്തു പതിനൊന്നു വര്ഷം കൊണ്ട് തനിക്ക് ഒത്തിരി മാറ്റങ്ങൾ വന്നതായി അനുശ്രീ. ലുക്കിൽ ആണെങ്കിലും അഭിമുഖങ്ങൾ നൽകുന്നതിൽ പോലും കണ്ടറിഞ്ഞ അനുഭവങ്ങൾ ആണ് അത്. ഒരു ഡയറ്റും എന്നും എക്കാലവും ഫോളോ ചെയ്യുന്ന ആളല്ല ഞാൻ എന്നാണ് അനുശ്രീ പറയുന്നത്. ‘എനിക്ക് ഇഷ്ടമുള്ള ഫുഡ് ഒക്കെ കഴിക്കും. മുട്ടയുടെ വെള്ള മാറ്റിവച്ചിട്ട് മഞ്ഞ കഴിക്കുന്ന ആളാണ് ഞാൻ. എനിക്ക് വളരെ വലിയ രീതിയിൽ വണ്ണം വയ്ക്കുന്ന ആളൊന്നും അല്ല. വണ്ണം വച്ചാൽ അതിനുള്ള മാർഗ്ഗം നോക്കും.’ അനുശ്രീ പറയുന്നു.

അനുശ്രീ വിവാഹത്തെക്കുറിച്ചും പറയുകയുണ്ടായി. വിവാഹത്തെക്കുറിച്ച് ചോദിച്ച വെറൈറ്റി മീഡിയക്ക് അനു നൽകിയ മറുപടി ഇങ്ങനെ:
ഫോട്ടോഷൂട്ടിൽ പൂ വെച്ച് സാരി ഒക്കെ ഉടുക്കുമ്പോൾ ഇപ്പോൾ കല്യാണം കഴിച്ചാലോ എന്ന് തോന്നും. പക്ഷെ അത് അഴിച്ചു കഴിഞ്ഞാൽ തീർന്നു. ആലോചിച്ചിട്ടുണ്ട് വിവാഹം എങ്ങനെ എന്നൊക്കെ. പക്ഷെ ഇപ്പോൾ എന്തോ വിവാഹം കഴിക്കാൻ ഒരു പേടി പോലെയൊക്കെ തോനുന്നു. എനിക്ക് ഇനി ഇങ്ങനെ നടക്കാൻ ആകില്ലേ എന്നുള്ള സാധനം കേറിവന്നിട്ടുണ്ട്. അണ്ണൻ ഒക്കെ എന്നോട് ചോദിച്ചിട്ടുണ്ട് എന്താണ് ഉദ്ദേശ്യം എന്ന്. പക്ഷെ എനിക്ക് എന്തോ പേടിയാണ്.’ അനുശ്രീ പറഞ്ഞിരിക്കുന്നു.

‘കല്യാണം പേടിയാണ് എന്ന് വീട്ടിൽ പറയുമ്പോൾ പേടിയോ എന്ന് അവർ ചോദിക്കുവാണ്. കാരണം എന്നെ ആർക്കും സഹിക്കാൻ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല. കൊച്ചിയിൽ നിൽക്കുമ്പോൾ തോന്നും എന്റെ നാട്ടിലേക്ക് പോകണം എന്ന്. അവിടെ നിൽക്കുമ്പോൾ തോന്നും മുംബൈയിൽ പോയാലോ എന്ന്. അവിടെ നിൽക്കുമ്പോൾ വെറുതെ ഒന്ന് ബാംഗ്ലൂരിൽ പോയാലോ എന്നാകും തോന്നുന്നത്. ഉടനെ തന്നെ തോന്നും എന്നാൽ ഒന്ന് ദുബായിൽ പോയിട്ട് വന്നാലോ എന്ന്. നിന്ന നിൽപ്പിൽ ഇങ്ങനെ ഒക്കെ തോന്നാറുണ്ട്.’ അനുശ്രീ പറയുന്നു.

‘ഞാൻ ഉറങ്ങും മുൻപേ രാത്രി അമ്മ വിളിക്കുമ്പോൾ എറണാകുളത്ത് ആണെങ്കിൽ രാവിലെ വിളിക്കുമ്പോൾ ഞാൻ ചിലപ്പോ മൂന്നാറിൽ ആയിരിക്കും. ഇത് ആര് അഡ്ജസ്റ്റ് ചെയ്യും എന്നതാണ് സംശയം. എന്റെ വീട്ടുകാർക്ക് ഇത് അറിയാം. പക്ഷെ വേറെ ഒരു ഫാമിലിയിൽ പോയാൽ ഇത് മനസിലാക്കും എന്ന് തോന്നുന്നില്ല. ഒരു പാർട്ണർ വേണം എന്ന് സ്വാഭാവികമായും തോന്നാറുണ്ട്. എനിക്ക് എന്റെ ഗ്രൂപ്പ് ഓഫ് ഫ്രണ്ട്സിന്റെ ഇടയിൽ കൊണ്ടിട്ടാൽ ആ ആള് ഒന്നാമതോ അല്ലെങ്കിൽ പത്താമതോ വേണം. അല്ലാതെ ഇതെന്താ ഇത്രയും പേര് എന്ന് ചോദിച്ചാൽ ചേട്ടാ ബൈ എന്ന് ഞാൻ പറയുകയും ചെയ്യും.’ ആണ് ശ്രീ പറഞ്ഞു.

കല്യാണം എന്ന കാര്യം അങ്ങനെ സംഭവിച്ചാൽ എപ്പോഴും കൂടെ ഉണ്ടായിരിക്കുന്ന ഒരാൾ ആകണം. ഒരിക്കൽ അതിലേക്ക് കടന്നിട്ട് അതിൽ നിന്നും ഇറങ്ങി വരുക എന്നത് എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ പറയുന്ന പോലെ എന്റെ വിശ്വാസപത്രത്തിൽ പെടുന്ന കാര്യം അങ്ങനെയാണ്. ഒരിക്കൽ ഞാൻ അതിലേക്ക് ഉൾപ്പെട്ട് കഴിഞ്ഞാണ് പിന്നെ അതിൽ നിന്നും ഇറങ്ങി വരുക എന്നത് എനിക്ക് പ്രയാസമാണ്. അത് ലൈഫ് ലോങ്ങ് കമ്മിറ്റ്മെന്റ് വേണ്ടുന്ന ഒരു കാര്യമാണ് – അനുശ്രീ പറയുന്നു.