വിരമിക്കുന്നതിന്റെ തലേന്ന് 65 കേസുകളില്‍ വിധി റെക്കോര്‍ഡ് തീര്‍ത്ത് ഡല്‍ഹി ഹൈക്കോടതി ജഡ്ജി

ന്യൂഡല്‍ഹി. വിരമിക്കുന്ന ദിവസം 65 കേസുകളില് വിധി പറഞ്ഞ് റെക്കോര്‍ഡ് ഇട്ടിരിക്കുയാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റ്‌സ് മുക്ത ഗുപ്ത. വിരമിക്കുന്നതിന്റെ തലേന്ന് കൊലപാതകം, ബലാത്സംഗം, ദയാഹര്‍ജി തുടങ്ങിയ 65 കേസുകളിലാണ് ജഡ്ജി വിധി പറഞ്ഞത്. കോടതി അവധിയായിരുന്നതിനാലാണ് ഇത്ര അധികം കേസുകള്‍ ഒരുമിച്ച് പരിഗണിക്കേണ്ടിവന്നത്. 14 വര്‍ഷം മുക്ത ഹൈക്കോടതി ജഡ്ജിയായി ജോലി ചെയ്തു.

തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ അദ്യം കേട്ടത് കൊലപാതക കേസായിരുന്നു. കേസില്‍ വധശിക്ഷ ജീവപര്യന്തമാക്കി ചുരുക്കി. അതേസമയം 26 കാരന്റെ കസ്റ്റഡിമരണത്തില്‍ പ്രതികളായ 5 പോലിസുകാര്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. വിടവാങ്ങല്‍ ചടങ്ങിലെ പ്രസംഗത്തില്‍ ശിക്ഷായിളവ് നല്‍കുന്നത് ജഡ്ജിമാരുടെ ഔദാര്യമല്ലെന്നും നിയമപരമായ അവകാശത്തിന് അര്‍ഹരാണെന്നും കോടതിക്ക് ബോധ്യപ്പെടുമ്പോഴാണെന്നും ജസ്റ്റിസ് മുക്ത വ്യക്തമാക്കിയിരുന്നു.