389 കേന്ദ്രങ്ങളിലെ പരിശോധനയിൽ 10 പേർ അറസ്റ്റിൽ, ഓപ്പറേഷൻ പി ഹണ്ടിൽ 46 കേസുകൾ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം. ഓപ്പറേഷൻ പി ഹണ്ടിൽ നിരവധിപേർ അറസ്റ്റിൽ. സൈബർ ലോകത്ത് കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി നടത്തിയ പരിശോധനയിൽ 46 കേസുകൾ രജിസ്ട്രർ ചെയ്തു. വിവിധ ജില്ലകളിലെ പരിശോധനയിൽ 10 പേർ അറസ്റ്റിലായിട്ടുണ്ട്യ

വിവിധ ജില്ലകളിൽ പോലീസ് റെയ്ഡ് നടത്തിയത്. പി – ഹണ്ട് എന്ന പേരിലാണ് പരിശോധന നടത്തിയത്. റെയ്ഡിൽ 10 പേർ അറസ്റ്റിലായി.
ദൃശ്യങ്ങൾ ശേഖരിക്കാൻ ഉപയോഗിച്ച 123 ഇലക്ട്രോണിക് ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തു. ആലപ്പുഴയിലും എറണാകുളം റൂറലിലും ഒരാൾ വീതവും ഇടുക്കിയിലും കൊച്ചി സിറ്റിയിലും രണ്ടുപേർ വീതവും മലപ്പുറത്ത് നാലു പേരുമാണ് അറസ്റ്റിലായത്.