പനവല്ലിയില്‍ നാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വെക്കാന്‍ ഉത്തരവ്

വടനാട്. വനത്തില്‍ നിന്നും നാട്ടില്‍ ഇറങ്ങിയ കടുവയെ മയക്കുവടിവെച്ച പിടികൂടും. വയനാട് പനവല്ലിയിലാണ് കടുവ ഇറങ്ങിയത്. മയക്കുവടി വയ്ക്കാനുള്ള നടപടികള്‍ തിങ്കളാഴ്ച ആരംഭിക്കും. നോര്‍ത്ത് വയനാട് ഡിഎഫ്ഓയ്ക്ക് ഇത് സംബന്ധിച്ച ചുമതല നല്‍കി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കി.

കടുവയെ പിടിക്കാന്‍ മൂന്ന് കടുവ കൂടുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ കടുവയെ പിടിക്കാന്‍ സാധിക്കാതെ വന്നതോടെ നാട്ടുരകാര്‍ പരാതിപ്പെടുകയായിരുന്നു. വനം വകുപ്പിന്റെ കെണിയില്‍ വീഴാതിരുന്ന കടുവ നിരവധി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. ജോലിക്ക് പോകുന്ന നാട്ടുകാര്‍ കടുവയെ പലപ്പോഴും കണ്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം പനവല്ലി പുഴക്കര കോളനിയിലെ ഒരു വീട്ടില്‍ കടുവ ഒടികയറിയിരുന്നു. ഗൃഹനാഥനും വീട്ടമ്മയും വരാന്തയില്‍ ഇരിക്കുമ്പോഴായിരുന്നു സംഭവം. രണ്ട് മാസമായി പനവല്ലിയിലെ നാട്ടുകാര്‍ കടുവ ഭീതിയിലാണ് കഴിയുന്നത്.