അമേരിക്ക നശിക്കാൻ പോകുന്നു, ലോകം അമേരിക്കയെ നോക്കി ചിരിക്കുന്നു- ഡൊണാൾഡ് ട്രംപ്

അമേരിക്ക നരകത്തിലേക്ക് പോവുകയാണ്‌. നമ്മുടെ രാജ്യം നശിക്കാൻ പോകുന്നു. ഈ നാശത്തിൽ നിന്നും അമേരിക്കയേ തടയാൻ ശ്രമിക്കുന്നവരെ പ്രതിരോധിക്കുന്നതാണ്‌ ഞാൻ ചെയ്ത് കുറ്റം. തിരഞ്ഞെടുപ്പ് വേളയിൽ ലൈംഗീക ഇടപാട് മറച്ചു വയ്ക്കാൻ പോൺ താരത്തിനു ഒന്നര ലക്ഷം അമേരിക്കൻ ഡോളർ കൈക്കൂലി നല്കി എന്ന കേസിൽ കോടതിയിലെത്തിയ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിലവിലെ പ്രസിഡന്റ് ജോ ബൈഡനെതിരെ ആഞ്ഞടിച്ചു. അമേരിക്കയുടെ ശക്തി ചോർന്നിരിക്കുകയാണ്‌. ലോകം ഇന്ന് നമ്മളേ നോക്കി ചിരിക്കുന്നു. പരിഹസിക്കുന്നു. ഭീകര വാദവും ആയി പോലും നമ്മൾ സന്ധി ചെയ്ത് ഒളിച്ചോടുകയാണ്‌. ഇതുപോലെ ഭീരുവായ ഒരു പ്രസിഡന്റ് അമേരിക്കക്ക് ഉണ്ടായിട്ടില്ല എന്നും നിലവിലെ പ്രസിഡന്റിനെകുറിച്ച് ട്രംപ് പറഞ്ഞു. മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ 34 ക്രിമിനൽ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ന്യൂയോർക്ക് ജഡ്ജി ഡൊണാൾഡ് ട്രംപിനു കേസിൽ ഉപാധികൾ ഇല്ലാതെ ജാമ്യം അനുവദിച്ചു. 2024-ലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വത്തിനായുള്ള മത്സരത്തിലെ മുൻനിരക്കാരനാണ്‌ ട്രംപ്. അമേരിക്കയുടെ അടുത്ത പ്രസിഡന്റ് ആകാനുള്ള ഏറ്റവും കൂടുതൽ സാധ്യത ഉള്ള ആളുമാണ്‌ ഡോളാൾഡ് ട്രംപ്. മാത്രമല്ല അമേരിക്കയിൽ ഏറ്റവും അധികം അണികൾ സ്വന്തമായുള്ള നേതാവും അദ്ദേഹമാണ്‌.

തനിക്കെതിരേ കേസ് എടുത്ത് വാദിക്കുന്ന പ്രോസിക്യൂട്റ്റർമാരേയും ട്രമ്പ് വിമർശിച്ചു.ഈ ‘ക്രിമിനൽ പ്രോസിക്യൂഷ അമേരിക്കക്ക് അപമാനമാണെന്ന് സ്വർണ്ണ-ക്രീം ബോൾറൂമിൽ അമേരിക്കൻ പതാകകൾ കൊണ്ട് അലങ്കരിച്ച ഒരു വേദിയിൽ നിന്ന് ട്രംപ് അനുയായികളോട് പറഞ്ഞു. 76 കാരനായ മുൻ യുഎസ് പ്രസിഡന്റ് ന്യൂയോർക്കിൽ നടന്ന കോടതി നടപടികളിൽ ഞാൻ കുറ്റം ചെയ്തിട്ടെല്ലെന്ന് കോടതിയേ അറിയിച്ച ശേഷമായിരുന്നു തുറന്നടിക്കൽ നടത്തിയത്.താൻ തിരഞ്ഞെടുപ്പ് ഇടപെടലിന്റെ ഇരയാണെന്ന് പറഞ്ഞു, തനിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തിയതിന് ന്യൂയോർക്ക് പ്രോസിക്യൂട്ടർ ആൽവിൻ ബ്രാഗിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. “അമേരിക്കയിൽ ഇതുപോലൊന്ന് സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല,” ഫ്ലോറിഡയിലെ പാം ബീച്ചിലെ മാർ-എ-ലാഗോ റിട്രീറ്റിൽ തടിച്ചുകൂടിയ അനുയായികളോട് ട്രംപ് പറഞ്ഞു.

അമേരിക്ക ഒരു കലാപത്തിലേക്ക് പോകാതിരിക്കാൻ ന്യൂയോർക്ക് കോടതിക്ക് സമീപവും ട്രംപ് ടവറിന് മുന്നിലും കനത്ത സുരക്ഷയാണ് ഒരുക്കിയത്.ട്രംപ് അനുകൂലികളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്തായിരുന്നു നടപടി. 36,000 പോലീസുകാരെയാണ് സുരക്ഷാ ചുമതലകൾക്കായി നിയോഗിച്ചിരിക്കുന്നത്. ക്യാപിറ്റൽ ആക്രമണത്തിന് സമാനമായ നീക്കം പ്രതീക്ഷിച്ചാണ് പോലീസിനെ വിന്യസിച്ചിരിക്കുന്നത്.ന്യൂയോർക്കിൽ വീണ്ടും ഒരു കലാപം ഉണ്ടാകാതിരിക്കാൻ വലിയ ജാഗ്രതയിലാണ്‌ പോലീസ്. അതേസമയം 2021 ലെ ക്യാപിറ്റൽ കലാപത്തിന് മുമ്പുള്ള ദിവസങ്ങളിൽ ട്രംപ് അനുകൂലികൾ വാഷിങ്ടണിലേക്കു പ്രവഹിക്കുകയിരുന്നു എന്നാൽ അതിൽ നിന്നും നിന്ന് വ്യത്യസ്തമായി, സമീപ ദിവസങ്ങളിൽ നഗരത്തിലേക്ക് പ്രതിഷേധക്കാരുടെ ഒരു ഒഴുക്കും കണ്ടിട്ടില്ലെന്ന് ന്യൂയോർക്ക് അധികൃതർ പറയുന്നു.

ന്യൂയോർക്കിൽ ഒരു കലാപം ഉണ്ടാകുമെന്നതിനെ ക്കുറിച്ചു തനിക്ക് ആശങ്കയില്ലെന്നും ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്റിൽ പൂർണ വിശ്വാസമുണ്ടെന്നും .“തിങ്കളാഴ്ച മിനസോട്ട സംസ്ഥാനത്ത് നടന്ന ഒരു പരിപാടിയിൽ പ്രസിഡന്റ് ജോ ബൈഡൻ, മാധ്യമപ്രവർത്തകരോട് പറഞ്ഞു:

ഫോക്‌സ് ന്യൂസ് സർവേയിൽ ട്രംപും ഡിസാന്റിസും  മുന്നിൽ നിൽക്കുന്നു റിപ്പബ്ലിക്കൻ  അഭിപ്രായ സർവേയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനാണു  മുൻതൂക്കം. മുഖ്യ എതിരാളിയാവാൻ സാധ്യത കൽപ്പിക്കുന്ന ഫ്‌ളോറിഡ ഗവർണർ റോൺ ഡിസാന്റിസിനേക്കാൾ 15 ശതമാനം അധികം പിന്തുണയാണ് ട്രംപിന് ലഭിച്ചത്. നവംബറിൽ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ട്രംപിന് 43 ശതമാനം റിപ്പബ്ലിക്കൻ വോട്ടർമാരുടെ പിന്തുണയാണ് ലഭിച്ചതെന്ന് ഫോക്‌സ് പറയുന്നു. തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡിസാന്റിസാണ് രണ്ടാം സ്ഥാനത്ത്, 28 ശതമാനം പിന്തുണ. അടുത്തിടെ പുറത്തു വന്ന സർവേകളെല്ലാം ഡിസാന്റിസിന് ട്രംപിനു മേൽ ലീഡ് പ്രവചിച്ചിരുന്നു. മുൻ പ്രസിഡന്റിന് ആശ്വാസം പകരുന്ന സർവേയാണ് ഈ വാരം പുറത്തിറങ്ങിയിരിക്കുന്നത്.