പാക്ക് റെക്കോർഡ് തിരുത്തി ബിഹാർ ബിജെപി

പട്ന ∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത ചടങ്ങിൽ 77,700 ദേശീയപതാകകൾ വീശി ബിഹാർ ബിജെപി ഘടകം ലോക റെക്കോർഡ് സൃഷ്ടിച്ചു. ഒരു ചടങ്ങിൽ 57,500 ദേശീയപതാകകൾ വീശിയതിനു പാക്കിസ്ഥാന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണു തിരുത്തിയത്. ഗിന്നസ് ബുക്ക് അധികൃതർ ഡ്രോൺ ക്യാമറകളിലൂടെ പതാക റാലി പകർത്തി.

സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിൽ രാജ്യവ്യാപകമായി ആഘോഷിക്കുന്ന അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഭോജ്പുർ ജില്ലയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് 77,700 ത്രിവർണ പതാകകളുമായി ജനങ്ങൾ പങ്കെടുത്തത്. 75,000 ത്രിവർണ പതാകകൾ വീശാനാണു പരിപാടിയിട്ടിരുന്നത്.