ഫിസാറ്റ് കോളേജ് ലേഡീസ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ, 90 -ൽ അധികം വിദ്യാർത്ഥികൾ ചികിത്സതേടി

എറണാകുളം : അങ്കമാലി ഫിസാറ്റ് കോളേജ് ലേഡീസ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. 90-ൽ അധികം വിദ്യാർത്ഥിനികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റതായാണ് വിവരം. വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. ആരുടെയും നില ഗുരുതരമല്ല.

ഇടുക്കിയിൽ അറക്കുളം കരിപ്പിലങ്ങാട് ആംബുലൻസ് മറിഞ്ഞ് രോ​ഗി മരിച്ചു. കെ ചപ്പാത്ത് സ്വദേശി പി.കെ. തങ്കപ്പനാണ് മരിച്ചത്. ഇടുക്കി മെഡിക്കൽ കോളേജിൽനിന്നും രോഗിയുമായി തൊടുപുഴയിലേക്ക് പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. മൂന്നു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, ഇടുക്കിയിൽ രോഗിയുമായി പോയ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രോഗി മരിച്ചു. കുഞ്ചിത്തണ്ണി കണ്ടോത്താഴത്ത് രതീഷ് (42) ആണ് മരിച്ചത്. രതീഷിന്റെ മാതാവ് രാധാമണി ( 65) ആംബുലൻസിന്റെ ഡ്രൈവർ പോത്താനിക്കാട് സ്വദേശി അൻസൽ (26) എന്നിവർക്കാണ് പരിക്കേറ്റത്.