രാജ്യസഭാ സീറ്റ് നല്‍കാവുന്ന ആറ് നേതാക്കളുടെ പേര് നിര്‍ദേശിച്ച് പി.ജെ.കുര്യന്‍; കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കരുതെന്നും രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കി. ഇതോടൊപ്പം സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തനിക്ക് പകരം ആറ് നേതാക്കളുടെ പേരുകളും കുര്യന്‍ മുന്നോട്ട് വച്ചിട്ടുണ്ട്. വി.എം.സുധീരന്‍, കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍, പാര്‍ട്ടി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാനിമോള്‍ ഉസ്മാന്‍, എഐസിസി വക്താവ് പിസി ചാക്കോ, പി.സി.വിഷ്ണുനാഥ് എന്നിവരുടെ പേരുകളാണ് കുര്യന്‍ മുന്നോട്ട് വച്ചത്.