പി ജയരാജന് 35 ലക്ഷം രൂപയുടെ ബുളളറ്റ് പ്രൂഫ്‌ കാർ, അനുമതി നൽകി സർക്കാർ

പി ജയരാജന് പുതിയ കാർ അതും ബുള്ളറ്റ് പ്രൂഫ്. പുതിയ വാഹനത്തിന് 35 ലക്ഷം അനുവദിച്ചു. പുതിയ കാറുകൾ വാങ്ങേണ്ട എന്ന ഉത്തരവുകൾ കാറ്റിൽ പറത്തി സർക്കാരിന്റെ പുതിയ ധൂർത്ത് നവംബർ നാലിനും നവംബർ ഒമ്പതിനും യഥാക്രമം ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പും പുതിയ കാറുകൾ വാങ്ങേണ്ടെന്ന ഉത്തരവ് പുറത്തിറക്കിയിരുന്നു. അത് കണ്ടില്ലെന്നു നടിച്ചാണ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയർമാനായ ഖാദി ഡയറക്ടർ ബോർഡാണ് വൈസ് ചെയർമാന് വേണ്ടി 35 ലക്ഷം രൂപയുടെ കാർ വാങ്ങാൻ തീരുമാനിച്ചത്. ബുള്ളെറ്റ് പ്രൂഫ് കാർ വാങ്ങാനുള്ള ഫണ്ട് കണ്ടെത്തുന്നത് ഖാദി ബോർഡിൽ നിന്നാണ്. ഇത്രയധികം ഫണ്ട് നൽകാനുള്ള വരുമാനമൊന്നും ഖാദി ബോർഡിനില്ല. നഷ്ടത്തിൽ ഓടുന്ന ബോര്ഡിനെ രക്ഷിക്കാൻ പലവിധ പരിപാടികളും ആസൂത്രണം ചെയുന്ന നേട്ടോട്ടത്തിൽ ബോർഡ് മുന്നോട്ട് പോകുമ്പോൾ ഒരു ചെറുകിട സ്ഥാപനത്തിന്റെ ലാഭം എടുത്ത് ഇത്രവലിയ ധൂർത്ത് നടത്തുന്നത് എന്ത് ഉദ്ദേശത്തിലാണെന്ന ചോദ്യം ശക്തമാണ്. തന്നെയുമല്ല വൈസ് ചെയർമാന് ബുള്ളെറ്റ് പ്രൂഫ് സുരക്ഷാ അനുവദിക്കേണ്ടതിന്റെ ആവശ്യകത ചോദ്യം ചെയ്യപ്പെടുന്നു.

സിപിഎം സംസ്ഥാന സമിതിയംഗവും മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന് പുതിയ കാർ. ഖാദി ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിലാണ് പി ജയരാജന് പുതിയ കാർ വാങ്ങുന്നത്. 35 ലക്ഷം രൂപ ഇതിനായി പാസാക്കി. ബുള്ളറ്റ് പ്രൂഫ് വാഹനമാണ് വാങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് കാർ വാങ്ങുന്നത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയർമാനായ ഖാദി ഡയറക്ടർ ബോർഡാണ് വൈസ് ചെയർമാന് വേണ്ടി 35 ലക്ഷം രൂപയുടെ കാർ വാങ്ങാൻ തീരുമാനിച്ചത്. മന്ത്രിസഭാ യോഗം ഈ തീരുമാനത്തിന് അംഗീകാരം നൽകി.ഈ മാസം 17 നാണ് ഇത് സംബന്ധിച്ച ഉത്തരവ് വ്യവസായ വകുപ്പ് ഇറക്കിയത്. പി ജയരാജന്റെ ശാരീരിക അവസ്ഥ കൂടെ പരിഗണിച്ചാണ് ഈ തീരുമാനം. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനം വാങ്ങുന്നതിന് നവംബർ നാലിന് ചീഫ് സെക്രട്ടറിയും നവംബർ ഒൻപതിന് ധനവകുപ്പും ഉത്തരവിറക്കിയിരുന്നു. ഇതിനിടയിലാണ് ഈ നീക്കം. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ 4 കാറുകൾ ഹൈക്കോടതി ജഡ്ജിമാർക്ക് വേണ്ടി വാങ്ങാനും തീരുമാനിച്ചിരുന്നു. പിണറായി സർക്കാരിന് ആർണെകിലും കാറിൽ കൈവിഷം ചെയ്തു കൊടുത്തോ എന്നാണ് സംശയിക്കേണ്ടത് ചുരുങ്ങിയ കളത്തിൽ ഈ സർക്കാർ വാങ്ങി കൂടിയ കാറിന്റെ എണ്ണം അമ്പരപ്പിക്കുന്നതാണ് കഴിഞ്ഞ ആഴ്ചയും മന്ത്രിമാർക്ക് കാറുകൾ വാങ്ങാൻ തീരുമാനം ആയിരുന്നു

ഒരുവശത്ത് സാമ്പത്തിക ഞെരുക്കത്തിലെന്ന് മുറവിളി കൂട്ടുമ്പോഴും മറുവശത്ത് ധൂർത്ത് തുടർന്ന് പിണറായി സർക്കാർ. മന്ത്രിമാർക്ക് പുതിയ കാറുകൾ വാങ്ങാൻ 1.30 കോടി രൂപ അനുവദിച്ചു. മന്ത്രിമാരായ ജി ആർ അനിൽ, വി എൻ വാസവൻ, വി അബ്ദുറഹ്മാൻ എന്നിവർക്കും ചീഫ് വിപ്പ് എൻ ജയരാജിനുമാണ് വാഹനങ്ങൾ വാങ്ങുന്നത്.ഇന്നോവ ക്രിസ്റ്റ കാറുകളാണ് മന്ത്രിമാർക്കും ചീഫ് വിപ്പിനും ഉപയോഗിക്കാനായി വാങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് പുതിയ കാറുകൾ വാങ്ങാൻ തുകഅനുവദിച്ചിരിക്കുന്നത്.അതേസമയം കേരളം സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നു പോകുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തിൽ വായ്പാ പരിധി ഉയർത്തണമെന്ന് ധനമന്ത്രി കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. ഒരു ശതമാനമെങ്കിലും കടമെടുക്കാനുള്ള പരിധി വർദ്ധിപ്പിക്കണമെന്നായിരുന്നു ബാലഗോപാലിന്റെ അഭ്യർത്ഥന.