സിപിഐയറിയാതെ കൃഷി മന്ത്രിയുടെ ഇസ്രയേല്‍ യാത്ര ; മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കിയത് പാർട്ടി അനുമതി ഇല്ലാത്തതോടെ

തിരുവനന്തപുരം : ഇസ്രയേലിലെ കാര്‍ഷികമേഖലയെപ്പറ്റി പഠിക്കാൻ കൃഷിമന്ത്രി പി.പ്രസാദും സംഘവും
ഇസ്രയേല്‍ യാത്ര നിശ്ചിച്ചത് സിപിഐയറിയാതെ. അനുമതി നല്‍കിയിട്ടില്ലെന്ന് സി.പി.ഐ. നേതൃത്വം അറിയിച്ചതോടെയാണ് മുഖ്യമന്ത്രി തന്നെ ഇടപെട്ട് യാത്ര റദ്ദാക്കുകയായിരുന്നു. പാര്‍ട്ടിയോട് ആലോചിക്കാതെ യാത്രയുടെ ഉത്തരവിറക്കിയത് സി.പി.ഐ. സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചു.

ഫെബ്രുവരി 12 മുതല്‍ 19 വരെയാണ് മന്ത്രി പി പ്രസാദിന്‍റെ നേതൃത്വത്തിലുള്ള യാത്ര നിശ്ചയിച്ചത്. കര്‍ഷകരെയും ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും കൂട്ടിയുള്ള യാത്ര ആധുനികവും ചിലവു കുറഞ്ഞതുമായ കൃഷിരീതി പഠിക്കുന്നതിനായിരുന്നു. ഉത്തരവിറങ്ങുന്നതിന് മുന്‍പ് പാര്‍ട്ടിയേ അറിയിക്കിതിരുന്നത് സിപിഐ സംസ്ഥാന സെക്രട്ടറിയുള്‍പ്പടെയുള്ള ചർച്ചയായി.

ഒരു തലത്തിലുമുള്ള കൂടിയാലോചനയില്ലാതെയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വിദേശയാത്രനിശ്ചയിച്ചത്. പാര്‍ട്ടിക്ക് ആശയപരമായി വൈരുദ്ധമുള്ള ഇസ്രയേലിലേക്ക് യാത്രക്ക് പി പ്രസാദ് ഒരുങ്ങിയത് അവിടുത്തെ രാഷ്ട്രീയ സാഹചര്യം പോലും നോക്കാതെയാണന്നും ആക്ഷേപമുണ്ട്.