ഒറിജിനല്‍ അമ്മയേക്കാള്‍ പാറുവിന് ഇഷ്ടം നീലു അമ്മയെ, പാറുക്കുട്ടിയുടെ വിശേഷങ്ങളുമായി ലക്ഷ്മി നക്ഷത്ര

നിരവധി ആരാധകര്‍ ഉണ്ടായിരുന്ന പരമ്പരയാണ് ഉപ്പും മുളകും. പരമ്പര അവസാനിച്ചു എന്നുള്ള വാര്‍ത്ത വളരെ നിരാശയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പരമ്പര നിര്‍ത്തി വെച്ചു എന്ന് മാത്രമാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ ഇനി പരമ്പര ഉണ്ടാവില്ല എന്നാണ് വിവരം.

പാറുക്കുട്ടി അടക്കമുള്ള താരങ്ങളെ മിസ് ചെയ്യുന്നുവെന്ന് ആരാധകര്‍ പലവട്ടം പറഞ്ഞു കഴിഞ്ഞു. ഇപ്പോള്‍ ചില ഉദ്ഘാടനങ്ങള്‍ക്ക് പോയി തിളങ്ങുകയാണ് പാറുക്കുട്ടി. ഇതിനിടെ അവതാരകയായ ലക്ഷ്മി നക്ഷത്ര പാറുക്കുട്ടിയുടെ വീട്ടില്‍# പോയിരുന്നു. അവിടെ നിന്നും പാറുക്കുട്ടിക്കൊപ്പമുള്ള വീഡിയോ ലക്ഷ്മി തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

പാറുക്കുട്ടിയ്ക്കും സഹോദരങ്ങള്‍ക്കും സമ്മാനങ്ങളുമായിട്ടായിരുന്നു ലക്ഷ്മി എത്തിയത്. നീലു അമ്മയെയും ബാലു അച്ഛനെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവര്‍ ഉപ്പും മുളകിലുമാണെന്നാണ് പാറു മറുപടി പറഞ്ഞത്. ഓഡിഷന് വിളിച്ചപ്പോള്‍ പോവണോ വേണ്ടയോ എന്ന സംശയം ആദ്യം ഉണ്ടായിരുന്നു എന്ന് അമ്മ ഗംഗ പറയുന്നു. ലൈറ്റിന്റെ ഒക്കെ ചൂടൊക്കെ ഉള്ളത് കൊണ്ട് ആദ്യം പേടിയുണ്ടായിരുന്നു.

അവള്‍ കമിന്ന് കിടന്നതും നടക്കാന്‍ തുടങ്ങിയതൊക്കെ സെറ്റിലാണ്. സെറ്റില്‍ നിന്നും ഒന്ന് മറിഞ്ഞ് വീഴുക പോലും അവള്‍ ചെയ്തിട്ടില്ല. ആദ്യം അച്ഛാ എന്ന് വിളിച്ച് ബിജു സോപാനത്തിനെ ആയിരുന്നു. നീലുവമ്മയെ ആണോ ഗംഗയമ്മയാണോ ഇഷ്ടമെന്നുള്ള ചോദ്യത്തിന് നീലുവമ്മ എന്നായിരുന്നു പാറുവിന്റെ ഉത്തരം. ബാലുവിനെയോണാ അനിലച്ചനെയാണോ ഇഷ്ടമെന്ന ചോദ്യത്തിന് അനിലച്ചന്‍ എന്നും പാറു മറുപടി പറഞ്ഞു.