ബ്രാഹ്മണരും മുസ്ലീമുകളും ഒറ്റക്കെട്ടാണ്, മുമ്പ്‌ പേടി കാരണം ചന്ദനക്കുറി തൊടാറില്ലായിരുന്നു- പദ്മജ

തന്നെ മാറ്റിമറിച്ചത് ആ വാരാണസി യാത്ര. എല്ലാവരെയും പേടിച്ച ഇഷ്ടമുള്ള ചന്ദനക്കുറി പോലും ഇടത്തെ നടന്ന പത്മജ വാരണാസിയിലെ ഹിന്ദു മുസ്ലിം കൂട്ടുകെട്ടിനെ കുറിച്ച വാചാലയാവുന്നു കേരളത്തിൽ ഹിന്ദുവിനെതിരെ പൊരുതുന്ന ഓരോ വ്യക്തിയും കേൾക്കേണ്ട വാക്കുകളാണ് പത്മജയുടേത് .ഞാൻ കുറച്ചുനാൾ മുമ്പ് വാരണാസിയിൽ പോയിരുന്നു. അവിടെചെന്നപ്പോൾ എല്ലാ മുസ്ലീം കമ്മ്യൂണിറ്റിയും ബി ജെ പിയുടെ കൂടെയാണ്. ഞാൻ ഞെട്ടി. അപ്പോൾ എന്റെയടുത്തുപറഞ്ഞു, നിങ്ങൾക്ക് കേരളത്തിലൊക്കെയാണ് ബുദ്ധിമുട്ട്. ഇവിടെ ബ്രാഹ്മണരും മുസ്ലീമുകളും ഒറ്റക്കെട്ടാണ്. ഞങ്ങൾക്ക് ശക്തനായ ഭരണാധികാരിയുണ്ട്. ഞങ്ങൾക്കൊരു ബുദ്ധിമുട്ടുമില്ലെന്ന്.’- അവർ വ്യക്തമാക്കി. അഭിമുഖത്തിന്റെ ഈ ഭാഗമാണ് ചർച്ചയാവുന്നത്. ഹിന്ദിയിലുള്ള വിശീദകരണവും വീഡിയോയിൽ നൽകുന്നുണ്ട്.

കോൺഗ്രസ് അംഗത്വം രാജിവച്ച് ബിജെപിയിൽ ചേർന്നതിന് പിന്നാലെ പത്മജ വേണുഗോപാലൻ നടത്തിയ പരാമർശം ചർച്ചയാവുന്നു.പേടിമൂലം താൻ ചന്ദനക്കുറി തൊടാറില്ലെന്നുള്ള പത്മജയുടെ പ്രസ്താവനയാണ് ചർച്ചയാവുന്നത്.പേടിമൂലം ഞാൻ ചന്ദനക്കുറി തൊടാറില്ല. ചന്ദനക്കുറി തൊടാൻ ഭയങ്കര ഇഷ്ടമുള്ള ആളാണ് ഞാൻ. പക്ഷേ അത് തൊട്ടാൽ ഉടനെ അവർ എന്റെ മുഖത്തേയ്ക്ക് നോക്കും. അതുകൊണ്ട് തൊട്ടുകഴിഞ്ഞാൽ ഉടനെ ഉള്ളിൽ പോയി തുടച്ച് പുറത്തേക്കുവരും’, പത്മജ ഒരു ടി.വി.അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ് മുൻ കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാലിന്റെ വാക്കുകൾ കേൾക്കുക’ എന്ന അടിക്കുറിപ്പോടെ ബിജെപിയുടെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിൽ പത്മജയുടെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഗുരുവായൂരപ്പന്റെ ഏറ്റവും അടുത്ത വിശ്വാസിയായിരുന്നു കെ കരുണാകരൻ. അവസാന ദിനങ്ങളിൽ പോലും, ആശുപത്രിയിലുള്ള കെ കരുണാകരന് ഗുരുവായൂരിൽനിന്ന് ഭഗവാന്റെ പ്രസാദമായ കളഭം എത്തിച്ചിരുന്നു. അവസാന നാളുകളിൽ ഭഗവാന് ചാർത്തിയ തിരുമുടിമാല, കളഭം എന്നിവ മേൽശാന്തി തിയ്യന്നൂർ നാരായണൻ നമ്പൂതിരിയിൽ നിന്ന് ഏറ്റുവാങ്ങി കരുണാകരനായി കൊണ്ട് ന്പോയിരുന്നു അത്രമാത്രം കളഭം ഒഴിവാക്കാത്ത കരുണാകരന്റെമകളാണ് പറയുന്നത് ഇത്രനാളും ചന്ദനം ഇടാൻ തൻ ഭയപ്പെട്ടിരുന്നുവെന്നു രാഷ്ട്രീയക്കാർക്കിടയിലെ ഏറ്റവും വലിയ ദൈവവിശ്വാസിയായിരുന്നു കരുണാകരൻ‌. അടുത്തിടെ ബോധം നഷ്ടപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ലീഡർക്ക് ബോധം വീണപ്പോൾ ഉടനെ ഗുരുവായൂരപ്പനെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതാണ് ഗുരുവായൂരപ്പനും കരുണാകരനും തമ്മിലുള്ള ബന്ധം.

ഒഴിവു കിട്ടിയാൽ മക്കളുമൊത്ത് ഗുരുവായൂരിലേക്ക് യാത്ര സംഘടിപ്പിക്കും. ഒരുതരത്തിൽ പറഞ്ഞാൽ ഗുരുവായൂരപ്പൻറെ ബ്രാൻഡ് അംബാസഡറായിരുന്നു കേരളത്തിന്റെ ലീഡർ‍. ‘ഈ പ്രായത്തിലും ഇത്ര ഊർജസ്വലനാവാൻ എങ്ങനെ സാധിക്കുന്നു’ എന്നു ചോദിച്ചാൽ ഉടൻ വന്നിരുന്നു ലീഡറുടെ മറുപടി‍, ‘എല്ലാം ഗുരുവായൂരപ്പൻറെ അനുഗ്രഹം’. ഏകാദശി നാളിൽ കണ്ണനെ കൺനിറയെ തൊഴാൻ എന്നും എത്താറുണ്ടായിരുന്നു ലീഡർ.