യാത്ര ചെയ്യുമ്പോൾ ഒന്നെഴുന്നേറ്റു കൊടുക്കൂ, അയാൾ ഇരിക്കട്ടെ’ എന്ന് പറയേണ്ടി വന്നിട്ടുണ്ട്- ​ഗിന്നസ് പക്രു

പ്രതിസന്ധികളെയെല്ലാം നേരിട്ട് ഉയരങ്ങളിലെത്തിയ നടനാണ് ഗിന്നസ് പക്രു. അമ്പിളിയമ്മാവൻ എന്ന തന്റെ ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പക്രു എന്ന പേര് സ്വീകരിച്ചു കൊണ്ടാണ് അജയകുമാർ പ്രേക്ഷകർക്കിടയിലേക്ക് കടന്നു വരുന്നത്. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് അജയകുമാറിന്റെ പേരിലുണ്ട്. അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് അജയ് ചെയ്തിരിക്കുന്നത്.

ഇപ്പോഴിതാ സമൂഹത്തിൽ ഭിന്നശേഷിക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഗിന്നസ് പക്രു പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.വാക്കുകൾ,കുട്ടിക്കാലത്തു നേരിട്ട ഏറ്റവും വലിയ പ്രശ്‌നം യാത്രാബുദ്ധിമുട്ടുകൾ ആയിരുന്നു. എന്തെങ്കിലും ആവശ്യത്തിനു തനിയെ പുറത്തുപോയി തിരിച്ചെത്തുക എന്നതു വളരെ പ്രയാസമുള്ള കാര്യമായിരുന്നു പരിമിതി ഉള്ള ഒരാൾ കയറിയാൽ സംവരണ സീറ്റിൽ ഇരിക്കുന്നവർ എഴുന്നേറ്റു കൊടുക്കണമെന്നതു മറ്റൊരാൾ പറഞ്ഞിട്ടു ചെയ്യേണ്ടതല്ല. എന്നാൽ, സീറ്റ് ഒഴിഞ്ഞുകിട്ടാൻ മറ്റു പലരും എനിക്കു വേണ്ടി വഴക്കുണ്ടാക്കേണ്ടി വന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. ‘ഒന്നെഴുന്നേറ്റു കൊടുക്കൂ, അയാൾ ഇരിക്കട്ടെ’ എന്നൊക്കെ പറയേണ്ടി വന്നിട്ടുണ്ട്. പ്രോഗ്രാമിനായി ദീർഘദൂരം ബസിൽ യാത്ര ചെയ്തിട്ടുണ്ട് ആ സമയത്ത് തിരുവനന്തപുരം മുതൽ കോട്ടയം വരെ സീറ്റ് ഇല്ലാതെ നിന്നു പോകേണ്ടി വന്നിട്ടുണ്ട്.

ഇപ്പോൾ ഭിന്നശേഷി വിഭാഗക്കാർക്ക് അനുകൂലമായി ഒരുപാടു മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്. ഓഫിസുകളും മറ്റും ഭിന്നശേഷി സൗഹൃദ മേഖലകളാകുന്നു. അവർക്കു പ്രയാസങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടതെല്ലാം നിയമങ്ങളിലുണ്ട്. എന്നാൽ അ്‌തൊക്കെ അതുപോലെ നടപ്പാക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടതാണെന്നും പക്രു പറയുന്നു. അതേസമയം, ഭിന്നശേഷിക്കാർ സമൂഹത്തിന് ആവശ്യമില്ലാത്ത ആളുകളാണ് എന്ന തരത്തിലുള്ള മനോഭാവമുള്ള ചിലരുണ്ട്. അതേസമയം സമൂഹം മാറുന്നത് ഉൾക്കൊണ്ടു കൊണ്ടു ഭിന്നശേഷിക്കാരെ തുണയ്ക്കുന്നവരുമുണ്ട്