പടക്ക നിര്‍മാണത്തിനിടെ പാലക്കാട് വീട് തകര്‍ന്ന് ഒരാള്‍ക്ക് പരിക്ക്

പാലക്കാട്. പടക്ക നിര്‍മാണത്തിനിടെ തീപടര്‍ന്ന് വീട് തകര്‍ന്നു. പാലക്കാട് പത്തിരിപ്പാല നഗരിപ്പുറം പേരടിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന പടക്കം നിര്‍മിച്ച വീടുകളിലാണ് സംഭവം. പടക്കം നിര്‍മിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

അപകടത്തില്‍ നെല്ലിക്കാട് പേരടിക്കുന്ന് പൂളക്കല്‍ സെയ്തുമുഹമ്മദിന്റെ വീടാണ് തകര്‍ന്നത്. പടക്ക നിര്‍മാണത്തിനിടെ തീ പടര്‍ന്ന് വീട് തകര്‍ന്ന അപകടത്തില്‍ സെയ്തുമുഹമ്മദ്‌ന് പരിക്കേറ്റു. പടക്ക നിര്‍മാണത്തിനിടെ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് അപകടം സംഭവിച്ചത്.