പമ്പ് ജീവനക്കാരനെ സംഘം ചേർന്ന് മർദിച്ച കേസ്, പാലക്കാട് അഞ്ചം​ഗസംഘത്തിലെ മൂന്നുപേർകൂടി പിടിയിൽ

പട്ടാമ്പി റോഡിൽ മഞ്ചക്കല്ലിൽ പ്രവർത്തിക്കുന്ന ഭാരത് പെട്രോളിയം പമ്പ് ജീവനക്കാരനെ സംഘം ചേർന്ന് മർദിച്ച കേസിൽ മൂന്നുപേരെ കൂടി പോലീസ് പിടികൂടി. ക​ച്ചേ​രി​ക്കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ കു​ലു​ക്കാം​പാ​റ അ​ൻ​വ​ർ ഹു​സൈ​ൻ (31), പു​ത്ത​ൻ പീ​ടി​യ​ക്ക​ൽ മു​ജീ​ബ് റ​ഹ്മാ​ൻ (26), കു​ലു​ക്കാം​പാ​റ ആ​ഷി​ഖ് (25) എ​ന്നി​വ​രെ​യാ​ണ് ചെ​ർ​പ്പു​ള​ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​തോ​ടെ അ​ഞ്ച് പേ​ർ പി​ടി​യി​ലാ​യി. ഇ​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​ണ്. നേ​ര​ത്തേ ചെ​ർ​പ്പു​ള​ശ്ശേ​രി സ​ല​ഫി ന​ഗ​ർ വ​ലി​യ പ​റ​മ്പി​ൽ വീ​ട്ടി​ൽ വി​ഷ്ണു (22) സ​ല​ഫി ന​ഗ​ർ വ​ലി​യ പ​റ​മ്പി​ൽ വീ​ട്ടി​ൽ ജീ​ഷ്ണു (22) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

കഴിഞ്ഞ മാസമായിരുന്നു സംഭവം. പട്ടാമ്പി റോഡിൽ മഞ്ചക്കല്ലിൽ പ്രവർത്തിക്കുന്ന ഭാരത് പെട്രോളിയം പമ്പ് ജീവനക്കാരനെ ഇരുപതോളം പേർ ചേർന്നു ക്രൂരമായി മർദിച്ച സംഭവത്തിൽ 8 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്തിരുന്നു. ഞായറാഴ്ച വൈകിട്ട് ബൈക്കിൽ പെട്രോൾ നിറയ്ക്കാനെത്തിയ യുവാക്കൾ ഓൺലൈൻ വഴി പണം നൽകിയ ശേഷം അതിന്റെ സമയം ചോദിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നായിരുന്നു ആക്രമണം.