പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന് വേട്ടേറ്റു, പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് സൂചന

പാലക്കാട്. ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുണ്ടാ ആക്രമണത്തില്‍ പാലക്കാട് വെട്ടേറ്റു. ഗോപാലപുരത്താണ് സംഭവം. വണ്ണാമട സ്വദേശിയായ നന്ദകുമാറിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് വിവരം. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ബൈക്കിലെത്തിയ സംഘമാണ് നന്ദകുമാറിനെ അക്രമിച്ചത്. നാല് പേരാണ് ബൈക്കിലെത്തിയതെന്നാണ് വിവരം, അക്രമണത്തില്‍ നന്ദകുമാറിന് കൈക്കും തലയ്ക്കുമാണ് പരിക്കേറ്റത്. നിലവില്‍ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് നന്ദകുമാര്‍.