ഹമാസ് ഭീകരരാണോ അല്ലയോ എന്നത് ഷൈലജയോട് ചോദിക്കണം, പാലസ്തീൻ ജനത അനുഭവിക്കുന്നത് പീഢനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : പാലസ്തീനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാലസ്തീന് നേരെ ഇസ്രായേൽ നടത്തുന്നത് അധിനിവേശമാണെന്നും പാലസ്തീനിലെ ജനത അനുഭവിക്കുന്നത് പീഡനമാണെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് ഭീകരരാണോ അല്ലയോ എന്നത് ഷൈലജയോട് ചോദിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി.

ഹമാസ് വിഷയത്തിലെ ചോദ്യത്തിൽ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇത് സംബന്ധിച്ച് സംസാരിച്ചത്. മുൻ മന്ത്രി കെ.കെ ഷൈലജ ഹമാസിനെ ഭീകരർ എന്ന് വിളിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനും പിണറായി ഒഴിഞ്ഞുമാറുകയായിരുന്നു. ഭീകരരാണോ അല്ലയോ എന്നത് കെ.കെ ഷൈലജയോട് ചോദിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഇസ്രായേൽ പാലസ്തീൻ വിഷയത്തിൽ സിപിഎമ്മിന് ആശയക്കുഴപ്പമില്ലെന്നും കേന്ദ്രകമ്മിറ്റിയുടെ നിലപാടിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസം കെ.കെ ഷൈലജ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ ഹമാസിനെ ഭീകരർ എന്ന് സംബോധന ചെയ്തതിൽ വലിയ എതിർപ്പാണ് നേരിട്ടത്. സിപിഎമ്മിന്റെ നിലപാട് ഇസ്രായേൽ വിരുദ്ധമാണ്.

അതേസമയം കേന്ദ്രസർക്കാർ ഇസ്രായേലിന് പിന്തുണയുമായി മുൻനിരയിൽ തന്നെയുണ്ട്. അതേസമയം ഇസ്രായേലിൽ ഉള്ള 18000ത്തോളം ഇന്ത്യക്കാരേ തിരികെ കൊണ്ട്പോകാനുള്ള ഓപ്പറേഷൻ അജയ് പദ്ധതിക്ക് എല്ലാ സഹായവും ഇസ്രായേൽ വാഗ്ദാനം ചെയ്തു. ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർ ഞങ്ങളുടെ പ്രിയപ്പെട്ടവരാണ്‌. അവർക്ക് എല്ലാ സംരക്ഷണവും സഹായവും ഞങ്ങൾ ഉറപ്പാക്കും, ഇന്ത്യയിലെ ഇസ്രായേൽ കോൺസുലേറ്റ് ജനറൽ കോബി ശോഷാനി വ്യാഴാഴ്ച ദില്ലിയിൽ അറിയിച്ചു

ഞങ്ങൾ വളരെയധികം സ്നേഹിക്കുന്ന ആയിരം ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെ 18 ആയിരത്തോളം ഇന്ത്യൻ പൗരന്മാർ ഇസ്രായേലിലുണ്ട്,“ അദ്ദേഹം പറഞ്ഞു. കൂടാതെ, ഓപ്പറേഷൻ അജയ്യിൽ ടെൽ അവീവിലെ ഇന്ത്യൻ എംബസിയെ സഹായിക്കാൻ ഇസ്രായേൽ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ഇസ്രായേൽ കോൺസുലേറ്റ് ജനറൽ ഊന്നിപ്പറഞ്ഞു.