ഹണി ഇന്ന് അറിയപ്പെടുന്ന നടിയായി, അന്ന് അവൾ എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു- അമ്മ

മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. 2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്. വസ്ത്രധാരണത്തിന്റെ പേരിൽ വലിയ വിമർശനങ്ങളും നെഗറ്റീവ് കമന്റ്‌സുകളും ഹണി റോസ് നേരിട്ടിട്ടുണ്ട്.

ജെബി ജം​ഗ്ഷനിൽ പങ്കെടുത്തതിന്റെ വിശേഷമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഹണിയുടെ മാതാപിതാക്കളുടെ വാക്കുകളിങ്ങനെ, ഹണിയുടെ മാതാപിതാക്കൾ ഷോയിൽ സംസാരിച്ചു. മോളെക്കുറിച്ച് പറയുകയാണെങ്കിൽ കുടുംബത്തിനകത്തായാലും പുറത്ത് ആയാലും സ്നേഹവും സന്തോഷവും എപ്പോഴും ആ​ഗ്രഹിക്കുന്ന ആളാണ്. മോൾ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് സിനിമാ അഭിനയം തുടങ്ങുന്നത്. എനിക്ക് മോളോട് ചോദിക്കാനുള്ളത് ചെറുപ്പത്തിലേ തന്നെ മകൾ പ്രതീക്ഷിച്ചിരുന്നോ സിനിമയിൽ ഒരു വലിയ നടി ആയി മാറുമെന്ന് എന്ന് ഹണിയോട് പിതാവ് ചോദിച്ചു.

ചിരി ആയിരുന്നു ഇതിന് ഹണിയുടെ മറുപടി. തന്റെ എല്ലാ ആ​ഗ്രഹങ്ങളും നടത്തി തരുന്നവർ ആണ് മാതാപിതാക്കൾ എന്നും നടി വ്യക്തമാക്കി. കൊച്ചിലേ തൊട്ട് ‘എനിക്ക് എന്തെങ്കിലും ആ​ഗ്രഹം ഉണ്ടെങ്കിൽ അവരെക്കൊണ്ട് അത് അഫോർഡ് ചെയ്യാൻ പറ്റുമോ എന്നതിനപ്പുറത്തേക്ക് എനിക്ക് വേണ്ടി സാധിച്ച് തരുന്നവരാണ്,

‘മകളെക്കുറിച്ച് പറഞ്ഞാൽ ആദ്യമായി എനിക്ക് ഓർമ്മ വരുന്നത് സ്കൂളിലെ ഒരു സംഭവം ആണ്. സ്കൂളിൽ ഫസ്റ്റ് സ്റ്റാൻഡേർഡിൽ പഠിക്കുന്ന സമയത്ത് എല്ലാ മത്സരങ്ങളിലും അവൾ പങ്കെടുക്കുമായിരുന്നു. എനിക്ക് സമ്മാനം ഉണ്ട് അമ്മ കൂടി സ്കൂളിൽ വരണം എന്ന് പറഞ്ഞു. സ്കൂളിൽ ചെന്ന് എല്ലാവർക്കും പ്രൈസ് കൊടുത്തു. ഹണിക്ക് മാത്രം ഒന്നും ഉണ്ടായില്ല. എന്നെ കെട്ടിപ്പിടിച്ച് അവൾ കരഞ്ഞു’ അപ്പോൾ ഞാൻ പറഞ്ഞിരുന്നു നീ ഇവരിലെല്ലാവരിലും ഉയരങ്ങളിൽ എത്തുമെന്ന്. ദൈവ സഹായത്താൽ ഹണി മലയാളത്തിൽ അറിയപ്പെടുന്ന ഒരാൾ ആയി മാറിയെന്നതിൽ സന്തോഷമുണ്ട്,

തമിഴ്, തെലുങ്ക്, കന്നട എന്നീ ചിത്രങ്ങളിലും ഹണി റോസ് ഭാഗമായിരുന്നു. വിനിയൻ സംവിധാനം ചെയ്ത് ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിൽ എത്തിയതെങ്കിലും ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം സിനിമയിലെ തിരിച്ചു വരവിന് കളമൊരുക്കിയിരുന്നു. ‘മോൺസ്റ്റർ’ ആണ് ഹണി റോസിന്റെതായി ഒടുവിൽ തിയേറ്ററുകളിലെത്തുന്നത്. മോഹൻലാൽ നായകനായ ചിത്രത്തിൽ ഹണി റോസ് അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു