ആദ്യ കണ്മണി ആണോ പെണ്ണോ,ചിത്രങ്ങളുമായി പാർവതി

കുടുംബവിളക്കിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയമായ താരമാണ് പാർവതി വിജയ്. വിവാഹത്തിനു പിന്നാലെ താര് സീരിയലിൽ നിന്നും പിന്മാറിയിരുന്നു. വിവാഹശേഷം പലവിധത്തിലുള്ള ​ഗോസിപ്പുകളും താരം കേട്ടിരുന്നു സോഷ്യൽ മീഡിയകളിൽ സജീവമാണ് നടി. തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയകളിലൂടെ താരം പങ്കുവെയ്ക്കാറുമുണ്ട്. അഭിനയത്തിൽ സജീവം ആകുന്നതിന്റെ ഇടയിലായിരുന്നു പാർവതിയുടെ വിവാഹം. ക്യാമറാമാൻ അരുൺ ആണ് പാർവതിയുടെ ഭർത്താവ്. ഇപ്പോൾ ഇരുവരും ആദ്യ കണ്മണിയ്ക്കായുള്ള കാത്തിരിപ്പിലും ആണ്. അടുത്തിടെയാണ് താൻ അമ്മയാകാൻ ഒരുങ്ങുന്ന വിവരം പാർവതി പറയുന്നത്.

നീയും ഞാനും ചേർന്നാൽ അത് മൂന്ന് എന്ന ക്യാപ്ഷ്യനോടെയാണ് മനോഹരമായ ചിത്രങ്ങൾ പാർവതിയും അരുണും പങ്കിട്ടത്. അവനോ അവളോ ആണോ ആദ്യ കണ്മണിയായി എത്താൻ പോകുന്നത് എന്ന ചോദ്യത്തോടെയുള്ള ഡെക്കർ ചിത്രങ്ങളും ഇപ്പോൾ വൈറലാണ്. അടുത്തിടെ ആതിരയുമായി പാർവതി പങ്കിട്ട ചിത്രവും സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. നിരവധി താരങ്ങളാണ് പാർവതിക്ക് ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തുന്നത്.

അരുണുമായി മൂന്ന് മാസത്തെ പ്രണയമായിരുന്നു. ആദ്യം പ്രൊപ്പോസ് ചെയ്യുന്നത് പുള്ളിക്കാരനാണ്. അദ്ദേഹം ക്യാമറമാനാണ്. തിങ്കൾ കലമാൻ എന്ന സീരിയലിൽ ആണ് പുള്ളി വർക്ക് ചെയ്യുന്നത്. കുടുംബവിളക്ക് സീരിയലിന്റെ ലൊക്കേഷനിൽ ഏറ്റവും കൂടുതൽ കമ്ബനി ആയിരുന്നത് ആതിര മാധവ്, കൃഷ്ണകുമാർ, ശ്രീജിത്ത് വിജയ്, നുബിൻ ജോണി എന്നിവരുമായിട്ടാണ്. അതേ സമയം തനിക്കേറ്റവും ഇഷ്ടമുള്ള സീരിയലിലെ ജോഡികൾ അത് സാന്ത്വനത്തിലെ ശിവനും അഞ്ജലിയും ആണെന്ന് താരം അടുത്തിടെ തുറന്നു പറഞ്ഞിരുന്നു