തലശേരി പുതിയ ബസ് സ്റ്റാൻഡ‍ിൽ‌ വയോധികന് കുത്തേറ്റു

കണ്ണൂർ. തലശേരിയിൽ പുതിയ ബസ് സ്റ്റാൻഡിൽ ഒരാൾക്ക് കുത്തേറ്റു. തലക്കും പുറത്തുമാണ് കുത്തേറ്റത്. പരിക്കേറ്റ കടബൂർ സ്വദേശി പങ്കജാക്ഷനെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിചയക്കാരനായ കീഴറ സ്വദേശി ഷിജുവാണ് കുത്തി പരുക്കേല്പിച്ചത്. ഇയാളെ തലശേരി പോലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് വാക്കേറ്റവും കുത്തും നടന്നത്. ഇയാളെ ഉടൻ നാട്ടുകാരും പോലീസ്യം ചേർന്ന് ആശുപത്രിയിലെത്തിച്ചു.  കൽ പണിക്കാരനാണ് പങ്കജാക്ഷൻ. തലശേ രി സി.ഐ.എം. അനിൽ പ്രിൻസിപ്പൽ എസ്.ഐ.വി.വി. ദീപ്തി എന്നിവർ സ്ഥലത്ത് എത്തി.