കെഎസ്ആർടിസി ദീർഘദൂര ബസുകളുടെ വരവും പോക്കും ഇനി യാത്രക്കാർക്ക് മാപ്പുനോക്കി അറിയാനാകും

തിരുവനന്തപുരം. കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ബസുകളുടെ വരവും പോക്കും ഗൂഗള്‍ മാപ്പിലൂടെ അറിയാം. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ യാത്രക്കാര്‍ക്ക് ഗൂഗിള്‍ മാപ്പിലൂടെ ബസിന്റെ വരവും പോക്കും മനസ്സിലാക്കാന്‍ സാധിക്കും. ഈ സംവിധാനം ആദ്യം നിലവില്‍ വരുന്നത് തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയിലെ ദീര്‍ഘദൂര ബസുകളിലാണ്.

കെഎസ്ആര്‍ടിസി ബസുകള്‍ കാത്ത് വഴിയിന്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് മാപ്പുനോക്കി ബസുകളുടെ സമയക്രമം അറിയാന്‍ സാധിക്കും. ഗുഗുള്‍ ട്രാന്‍സിസ്റ്റ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. 1200 സൂപ്പര്‍ ക്ലാസ് ബസുകളില്‍ പകുതിയോളം ബസുകള്‍ ഷെഡ്യൂള്‍ ഗൂഗിള്‍ ട്രാന്‍സിറ്റിലേക്ക് മാറ്റിയിട്ടുണ്ട്.

ബസുകളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത് അന്തിമഘട്ടത്തിലാണ്. മൊബൈല്‍ ആപ്പായ കെഎസ്ആര്‍ടിസി നിയോയില്‍ സിറ്റി സര്‍ക്കുലര്‍ ബസുകളുടെ തത്സമയം യാത്രവിവരങ്ങള്‍ ലഭിക്കും. ഭീവിയില്‍ ദീര്‍ഘദൂര ബസുകളും ഇതേ രീതിയില്‍ ആപ്പിലേക്ക് മാറും.