തെറ്റ് ചെയ്തതിനാണ് അറസ്റ്റ്, പിണറായി വിജയനും ഡൽഹി മുഖ്യമന്ത്രിയുടെ ഗതി വരും, പി സി ജോർജ്ജ്

കോഴിക്കോട്: അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായപ്പോൾ പിണറായിക്കാണ് ഏറ്റവും കൂടുതൽ നെഞ്ചിടിപ്പെന്ന് ബിജെപി നേതാവ് പി സി ജോർജ്ജ്. തെറ്റ് ചെയ്തതിനാണ് അറസ്റ്റ്. പിണറായി വിജയനും വൈകാതെ തന്നെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ​ഗതി വരും . അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പറഞ്ഞു.

മോഷ്ടിക്കുമ്പോളും പിടിച്ചുപറിക്കുമ്പോഴും ഓർക്കണമായിരുന്നു. ഡൽഹി മുഖ്യമന്ത്രി ഇപ്പോൾ ജയിലിൽ ആണ്. ഏഴുപ്രാവശ്യം നോട്ടീസ് കൊടുത്തിട്ട് ഹാജരാകാതിരുന്നാൽ അറസ്റ്റ് ചെയ്യുകയല്ലാതെ ഉമ്മ കൊടുക്കണോ? കെജ്‌രിവാൾ അകത്ത് പോയപ്പോൾ പിണറായിക്കാണ് ഏറ്റവും വലിയ നെഞ്ചിടിപ്പ്. പിണറായി വിജയൻ പേടിച്ചിരിക്കുന്നു. ഉടൻ പിണറായിക്കും കെജ്‌രിവാളിന്റെ ഗതി വരുമെന്നും പി.സി. ജോർജ് പറഞ്ഞു.

കെജ്‌രിവാളിന്റെ കാര്യത്തിൽ എന്തുകൊണ്ട് സുപ്രീം കോടതി ഇടപെടാൻ തയ്യാറായില്ല? നോട്ടീസ് പരിഗണിക്കാതെ അഹങ്കരിച്ച് നടന്നതിനാണ് അറസ്റ്റ്. എന്തിന് മദ്യനയം തിരുത്തി എന്ന് അദ്ദേഹം വ്യക്തമാക്കണം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മലബാറിലെ ജനങ്ങൾ ഉൾക്കൊള്ളണം. മോദി ചെയ്യുന്ന നല്ല കാര്യങ്ങൾ ജനങ്ങളെ അറിയിക്കാൻ മാധ്യമങ്ങൾ പോലും തയ്യാറാവുന്നില്ല. ഹമാസ് കടന്നുകയറ്റക്കാരൻ ആണെന്ന് ഉൾക്കൊള്ളാൻ എൽ.ഡി.എഫും യു.ഡി.എഫും തയ്യാറാവുന്നില്ല. മലബാറിലെ ന്യൂനപക്ഷ പിന്തുണ പ്രതീക്ഷിച്ചാണ് പലസ്തീൻ ഐക്യദാർഢ്യവുമായി ബന്ധപ്പെട്ട എല്ലാ പരിപാടിയും കോഴിക്കോട്ട് നടത്തിയതെന്നും ജോർജ് ആരോപിച്ചു.