റേച്ചലിന്റെ വിവാഹത്തിന് പിന്നാലെ ശോകമൂകമായി പേളിയുടെ കുടുംബം, അപ്രതീക്ഷിത വേര്‍പാടില്‍ ഞെട്ടി കുടുംബം

കഴിഞ്ഞ ദിവസമാണ് നടിയും അവതാരകയും മുന്‍ ബിഗ്‌ബോസ് താരവുമായ പേളി മാണിയുടെ അനുജത്തി റേച്ചല്‍ മാണിയുടെ വിവാഹം നടന്നത്. ഫോട്ടോഗ്രഫറും മോഡലുമായ റൂബനായിരുന്നു റേച്ചലിന്റെ കഴുത്തില്‍ മിറ്റ് ചാര്‍ത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന വിവാഹത്തില്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് പങ്കെടുത്തത്. എന്നാല്‍ ഈ വിവാഹാഘോഷത്തിന് പിന്നാലെ പേളിയുടെ കുടുംബത്തില്‍ നിന്നും വലിയൊരു ദുഖ വാര്‍ത്തയാണ് പുറത്തെത്തുന്നത്. പേളിയുടെ പിതൃസഹോദരന്റെ മരണമാണ് കുടുംബത്തിലെ സന്തോഷം സങ്കടത്തിന് വഴിമാറാന്‍ കാരണമായത്.

പേളിയുടെ പിതാവായ മാണി പോളിന്റെ സഹോദരനായ ഡോവിസ് വി പോളാണ് മരിച്ചത്. പേളിയുടെ അമ്മയുടെ സഹോദരിയെയാണ് ഡേവിസ് വിവാഹം ചെയ്തത്. മിനിയാണ് ഭാര്യ. ശ്രദ്ധ, ശരത്ത്, റിനീറ്റ ഇവരാണ് മക്കള്‍. തങ്ങളുടേത് കൂട്ടുകുടുംബമാണെന്നും മുകളിലും താഴെയുമായാണ് കഴിയുന്നതെന്നും മുന്‍പ് പേളി പറഞ്ഞിരുന്നു. എപ്പോഴും ബഹളമുള്ള, കുറേയേറെ ആളുകളുള്ള വീട്ടിലാണ് താന്‍ വളര്‍ന്നതെന്നും താരം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ഡേവീസ് പോളിന് സോഷ്യല്‍ മീഡിയകളിലൂടെ ആദരാഞ്ജലികള്‍ ആര്‍പ്പിച്ച് നിരവധി പേര്‍ രംഗത്തെത്തി. റേച്ചലിന്റെ വിവാഹത്തില്‍ എല്ലാവരും സജീവമായിരുന്നു. പേളി കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ പോയപ്പോള്‍ ശരത്തും ശ്രദ്ധയും പേളിക്ക് ഒപ്പമുണ്ടായിരുന്നു. നേരത്തെ അങ്കിളിനുള്ള പേളിയുടെ പിറന്നാള്‍ ആശംസ ഏറെ ശ്രദ്ധേയമായിരുന്നു. ഈ ജീവിതത്തില്‍ തന്നെ നയിക്കാനും പ്രചോദനമായും നിങ്ങള്‍ കൂടെയുണ്ട്. കൂട്ടുകുടുംബത്തില്‍ ജീവിക്കുന്നത് വലിയ ഭാഗ്യമാണെന്നുമായിരുന്നു അന്ന് പേളി കുറിച്ചത്.