വയറു കാണിക്കാമോ എന്ന് ആരാധകർ, കുഞ്ഞുവയർ കാണിച്ച് പേളി മാണി, വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് പേളി മാണി.നിരവധി ആരാധകരുള്ള താരം ബിഗ്‌ബോസ് സീസൺ ഒന്നിലെ മത്സരാർത്ഥി ആയിരുന്നു.മറ്റൊരു മത്സരാർത്ഥിയായ സ്രീനിഷുമായി ഷോയിൽ വെച്ചു തന്നെ പേളി അടുപ്പത്തിലാവുകയും പ്രണയത്തിലാവുകയും ചെയ്തു. ഇരുവരും ഷോയിൽ നിന്ന് പുറത്തായതിന് ശേഷം വിവാഹിതർ ആവുകയും ചെയ്തു. ഇപ്പോൾ ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് പേളിയും ശ്രീനിഷും. ഗർഭകാലത്തെ ഓരോ വിശേഷങ്ങളും പേളി പങ്കു വെയ്ക്കാറുമുണ്ട്.

കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നതിനിടയിലാണ് പേളിയുടെ കുടുംബത്തിൽ അപ്രതീക്ഷിത വിയോഗം സംഭവിച്ചത്. വിഷമഘട്ടത്തിൽ കൂടെ നിന്നവർക്ക് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോൾ. രണ്ടുമൂന്ന് ദിവസമായിട്ട് നിങ്ങളെല്ലാം നല്ല പിന്തുണയാണ് തന്നുകൊണ്ടിരിക്കുകയാണ്. എന്നെ ഹാപ്പിയാക്കി നിർത്താനായി നിരവധി പേരാണ് മെസ്സേജ് അയച്ചത്.സ്‌ട്രോംഗായിരിക്കൂയെന്ന് പറഞ്ഞാണ് എല്ലാവരും മെസ്സേജൊക്കെ അയച്ചത്. എല്ലാവരോടും നന്ദി പറയുന്നു. ഞാൻ സ്‌ട്രോംഗാണെന്ന് പേളി പറഞ്ഞു

ലൈവ് വീഡിയോയിലൂടെയായിരുന്നു താരം വിശേഷങ്ങൾ പങ്കുവെച്ചത്. തന്റെ ആദ്യ ബോളിവുഡ് സിനിമ കാണണമെന്നും പിന്തുണയ്ക്കണമെന്നും താരം പറഞ്ഞിരുന്നു. വയറ് കാണിക്കുമോയെന്ന് ഒരു ആരാധകൻ ചോദിച്ചപ്പോൾ ബിഗ് ഹായ് ഫ്രം എന്ന് പറഞ്ഞ് കുഞ്ഞുവയർ താരം കാണിച്ചത്. ഫാൻസ് ഗ്രൂപ്പുകളിലൂടെ ഇതിനകം തന്നെ ക്യൂട്ട് വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

തമിഴ് നാട്ടുകാരനായ പിതാവിന്റെയും മലയാളിയായ മാതാവിന്റെയും മകളായ പേളി, വിവിധ മലയാളം ചാനലുകളിൽ വീ ജെ/ ഡി ജെ ആയാണ് ശ്രദ്ധേയ ആയത്. കേരളത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ബാംഗ്ലൂരിൽ നിന്നും മീഡിയ സ്റ്റഡീസിൽ ബിരുദം നേടി. കാർ റെയ്സിങ്ങിൽ താൽപ്പര്യമുള്ള പേളി 13000 സി സി ലേഡീസ് ക്ലാസ് രാജാ ഐലന്റ് റാലിയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങിയിരിക്കുകയാണ് പേളി.അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പേളിയുടെ ബോളിവുഡ് അരങ്ങേറ്റം.2019 മെയ് 5 ആയിരുന്നു പേളി ശ്രീനീഷ് വിവാഹം നടക്കുന്നത്.ഹിന്ദു ക്രൈസ്തവ ആചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം.മെയ് 5 ന് ക്രിസ്തീയ വിധി പ്രകാരം വിവാഹം നടക്കുകയും പിന്നീട് മെയ് 8 ന് ഹിന്ദു ആചാരവിധി പ്രകാരം വീണ്ടും വിവാഹിതരാവുകയായിരുന്നു.