നില ബേബി ചേച്ചിയാകുന്നു, റേച്ചലിന് കുഞ്ഞുണ്ടാകാന്‍ പോകുന്ന സന്തോഷം പങ്കുവെച്ച് പേളി

പേളി മാണിയും കുടുംബവും ഏവര്‍ക്കും സുപരിചിതരാണ്. അവതാരകയായിട്ടാണ് താരം മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. പിന്നീട് സിനിമയില്‍ എത്തി. ബിഗ്‌ബോസ് മലയാളം ആദ്യ സീസണില്‍ താരം പങ്കെടുത്തിരുന്നു. ഇതേ ഷോയില്‍ വെച്ചാണ് മറ്റൊരു മത്സരാര്‍ത്ഥിയായ ശ്രീനിഷ് അരവിന്ദുമായി പേളി പ്രണയത്തിലാകുന്നതും പിന്നീട് ഷോ അവസാനിച്ച ശേഷം ഇരുവരും വിവാഹിതര്‍ ആവുകയും ചെയ്യുന്നത്. ഇപ്പോള്‍ നില എന്ന പേരില്‍ ഒരു കുഞ്ഞുമുണ്ട് താര ദമ്പതികള്‍ക്ക്.

പേളിയുടെ സഹോദരി റേച്ചല്‍ കഴിഞ്ഞ ജൂലൈയിലാണ് വിവാഹിതയായത്. ഇപ്പോള്‍ റേച്ചലിന് കുഞ്ഞ് ജനിക്കാന്‍ പോകുന്ന സന്തോഷത്തിലാണ് കുടുംബം. ജീവിതത്തില്‍ പുതിയൊരു മനോഹര അധ്യായം തുടങ്ങുന്നു എന്ന് കുറിച്ചാണ് റേച്ചലിന്റെയും റൂബന്റെയും ചിത്രം പേളി അന്ന് പങ്കുവെച്ചത്. ‘നില ബേബി വൈകാതെ തന്നെ ചേച്ചിയാവും. റൂബനും റേച്ചലിനും നിങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാവണ’മെന്ന ക്യാപ്ഷനോടെയായിരുന്നു പേര്‍ളി ഫോട്ടോ പോസ്റ്റ് ചെയ്തത്. റേച്ചല്‍ ഗര്‍ഭിണിയാണെന്ന വിവരം നേരത്തെ പുറത്തു വന്നെങ്കിലും പേളി ആദ്യമായാണ് പ്രതികരിക്കുന്നത്. മുമ്പ് വൈകാതെ താനൊരു സന്തോഷവാര്‍ത്തയുമായി എത്തുമെന്ന് പേളി പറഞ്ഞിരുന്നു.

‘എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട വ്യക്തിയാണ് റൂബനെ’ന്നായിരുന്നു മുമ്പ് റേച്ചല്‍ പറഞ്ഞത്. വാവച്ചിയെന്നാണ് പേര്‍ളി റേച്ചലിനെ വിളിക്കുന്നത്. നിലയുടെ ബെസ്റ്റ് ഫ്രണ്ടാണ് റേച്ചലെന്നും പേര്‍ളി പറഞ്ഞിരുന്നു. അവളെ കുളിപ്പിക്കാനും ഭക്ഷണം കൊടുക്കാനുമെല്ലാം ഏറെയിഷ്ടമാണ് റേച്ചലിനെന്നും പേര്‍ളി പറഞ്ഞിരുന്നു.

നില പിറന്നശേഷം പേളിയും ശ്രീനിഷും കരിയറില്‍ ബ്രേക്ക് എടുത്തിരിക്കുകയാണ്. നിലയ്‌ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുക എന്ന ഉദ്ദേശത്തോടെയാണ് സീരിയലില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ശ്രീനിഷ് തന്നെ പലപ്പോഴായി പറഞ്ഞിരുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള പേര്‍ളിയും മകളുടെ ജനനത്തിന് ശേഷം ഇതില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയാണ്.