ശ്രീനിഷിനെ ആദ്യം കണ്ടപ്പോള്‍ വയറ്റില്‍ നിന്നും ബട്ടര്‍ഫ്‌ളൈ പറന്നത് പോലെ തോന്നി, പേളി പറയുന്നു

സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്‍ക്കുന്ന താരങ്ങളാണ് പേളിയും ഭര്‍ത്താവ് ശ്രീനിഷും മകള്‍ നിലയും. ഇപ്പോള്‍ ജീവിതം ആഘോഷമാക്കിയിരിക്കുകയാണ് ഈ താര കുടുംബം. ഗര്‍ഭിണിയായതോട് കൂടി അതില്‍ ടിവി പരിപാടികളില്‍ നിന്നും അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ് നടി. യൂട്യൂബ് ചാനലുമായി മുന്നോട്ട് പോവുകയാണ് പേളി. തനിക്കെതിരെ എത്തിയ ഫേക്ക് ന്യൂസുകള്‍ക്ക് മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് പേളി.

കഴിഞ്ഞ കുറച്ച് മാസങ്ങളായി പേളി രണ്ടാമതും ഗര്‍ഭിണിയായി എന്ന തരത്തില്‍ വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ താരത്തിന്റെ അനിയത്തി റേച്ചല്‍ മാണിയായിരുന്നു ഗര്‍ഭിണിയായത്. അതേ കുറിച്ച് വന്ന വാര്‍ത്തകളൊക്കെ തനിക്ക് കുഴപ്പമുള്ളതായി തോന്നിയിട്ടില്ലെന്നാണ് പേളിയിപ്പോള്‍ പറയുന്നത്. ഇപ്പോഴിതാ ഇന്ത്യ ഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിലൂടെ പേളി മനസ് തുറക്കുകയാണ്. ഇപ്പോള്‍ മകളുടെ കൂടെയുള്ള വിശേഷങ്ങളാണ് ഇരുവരും പങ്കുവെക്കുന്നത്. ഇതിനിടയിലാണ് വ്യാജ വാര്‍ത്തകളെ കുറിച്ച് നടി പ്രതികരിച്ചത്.

‘നില ബേബി ചേച്ചിയാവാന്‍ പോവുകയാണ് എന്നായിരുന്നു വാര്‍ത്ത വന്നത്. എന്റെ അനിയത്തി ഗര്‍ഭിണിയാണ്. അവള്‍ക്ക് ജനിക്കുന്ന കുഞ്ഞ് നിലയുടെ അനിയത്തിയോ അനിയനോ ആയിരിക്കുമല്ലോ. അതുകൊണ്ടാണ് അത്തരമൊരു വാര്‍ത്ത വന്നത്. ആദ്യമൊക്കെ ഇത്തരം വാര്‍ത്തകള്‍ വരുന്നത് കാണുമ്‌ബോള്‍ എനിക്ക് ടെന്‍ഷന്‍ ആവുമായിരുന്നു. പിന്നീടാണ് അതവരുടെ രീതിയാണെന്ന് മനസിലായത്. മരണത്തെ കുറിച്ചൊക്കെ അങ്ങനെ പറയുമ്‌ബോള്‍ മാത്രമാണ് ഒരു കുഴപ്പമായി തോന്നിയിട്ടുള്ളു. ഗര്‍ഭിണിയാണെന്ന് പറഞ്ഞാല്‍ പ്രശ്നമില്ല. എന്നെ മൂന്നാല് തവണ ഗര്‍ഭിണിയാക്കിയത് കൊണ്ട് അതൊരു പ്രശ്നമായി തോന്നിയിരുന്നില്ല. കല്യാണം കഴിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തകള്‍ വരുമായിരുന്നു.

ബിഗ് ബോസിലെ ഒരു വട്ടമേശ ചര്‍ച്ചയ്ക്കിടയില്‍ ഞാന്‍ ശ്രീനിഷിനെ നോക്കി. അന്നേരം എനിക്കൊരു ഇക്കിളിയായത് പോലെയും വയറ്റില്‍ ബട്ടര്‍ഫ്ളൈ പറന്നത് പോലെയും തോന്നി. എനിക്ക് തോന്നിയതായിരിക്കുമെന്ന് വിചാരിച്ചപ്പോള്‍ ശ്രീനിയും എന്നെ നോക്കി. പിന്നെ നോട്ടമായി തുടങ്ങി. ടാസ്‌കുകളൊക്കെ ഒരുമിച്ച് ചെയ്യാനും കൂടുതല്‍ സംസാരിക്കാനുമൊക്കെ’ തുടങ്ങിയെന്ന് പേളി പറയുന്നു.