വീട്ടിലെ പുതിയ സന്തോഷം, സഹോദരി റേച്ചലിനെ ഏഴാം മാസം വീട്ടിലേക്ക് കൂട്ടി പേളിയും കുടുംബവും

പ്രേക്ഷകരുടെ പ്രിയ താരമാണ് പേളി മാണി. നടി, അവതാരക, മോട്ടിവേഷന്‍ സ്പീക്കര്‍, വ്‌ലോഗര്‍ എന്നീ നിലകളില്‍ ഒക്കെ താരം തിളങ്ങുകയാണ്. ബിഗ്‌ബോസ് മലയാളം സീസണ്‍ ഒന്നില്‍ എത്തിയതോടെയാണ് പേളിയുടെ ജീവിതം മാറി മറിഞ്ഞത്. ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥിയായിരുന്ന ശ്രീനിഷുമായി നടി പ്രണയത്തിലാവുകയും വിവാഹിതയാവുകയും ചെയ്തു. ഇവര്‍ക്ക് ഒരു മകളുമുണ്ട്. നില എന്നാണ് മകളുടെ പേര്. പേളിയെ പോലെ തന്നെ മമ്മിയും ഡാഡിയും സഹോദരി റേച്ചലും എല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്.

അമ്മയാകാനുള്ള ഒരുക്കത്തിലാണ് പേളിയുടെ സഹോദരി റേച്ചല്‍ മാണിയും. പ്രസവത്തിനായി ഏഴാം മാസം ഭര്‍ത്താവ് റൂബന്റെ വീട്ടില്‍ നിന്നും റേച്ചലിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നിരിക്കുകാണ്. പേളിയും ശ്രീനിയും ഡാഡിയും മമ്മിയും നില ബേബിയും അടുത്ത ബന്ധുക്കളുമാണ് റേച്ചലിനെ കൂട്ടിക്കൊണ്ട് വരനായി എത്തിയത്.

സാരി ഉടുത്ത് സ്റ്റൈലന്‍ ലുക്കിലാണ് പേളി ചടങ്ങിനെത്തിയത്. തന്റെ വളകാപ്പ് ചടങ്ങിന് കിട്ടിയ വളകള്‍ അണിഞ്ഞായിരുന്നു പേളി റേച്ചലിന്റെ അടുത്തേക്ക് പോയത്. അതൊക്കെ വളരെ നല്ല ഓര്‍മ്മകളാണ്. പ്രഗ്നന്‍സി കാലത്തെ അങ്ങനെയുള്ള സമയങ്ങളൊക്കെ ഇപ്പോള്‍ മിസ് ചെയ്യുന്നുവെന്നും പേളി പറയുന്നു. റേച്ചലിനെ അവിടെ നിന്നും ഇവിടേക്ക് വിളിച്ചുകൊണ്ടു വരുന്നതില്‍ നമ്മളെല്ലാവരും എക്‌സൈറ്റഡാണെന്നും വീടും അവിടത്തെ കാര്യങ്ങളുമെല്ലാം ഞാന്‍ കാണിച്ച് തരാമെന്നും പേളി യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നു.

കുടുംബ പ്രാര്‍ത്ഥനയ്ക്ക് ശേഷമായാണ് പുറപ്പെടുന്നത്. പേളിയായിരുന്നു കാര്‍ ഡ്രൈവ് ചെയ്തത്. റേച്ചലിന്റെ ഭര്‍ത്താവ് റൂബന്‍ എല്ലാവരെയും സ്വീകരിച്ചു. കല്യാണ സാരി അണിഞ്ഞായിരുന്നു റേച്ചല്‍ ചടങ്ങിനായി എത്തിയത്. കരച്ചില്‍ സീനുണ്ടാവുമോയെന്ന് ചോദിച്ചപ്പോള്‍ ഉണ്ടാവുമെന്നായിരുന്നു റൂബന്‍ പറഞ്ഞത്. ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളെയെല്ലാം റേച്ചല്‍ വീഡിയോയില്‍ പരിചയപ്പെടുത്തുന്നുണ്ട്.

പേളി ഡ്രൈവ് ചെയ്ത കാറിലാണ് റേച്ചല്‍ കയറിയത്. മുന്‍ സീറ്റില്‍ ഭര്‍ത്താവ് റൂബന്‍ സുരക്ഷിതമായി ഇരുത്തുന്നതും വീഡിയോയില്‍ കാണാം. റേച്ചല്‍ എത്തിയതില്‍ സന്തോഷത്തിലാണ് പേളിയുടെ കുടുംബാംഗങ്ങള്‍. എല്ലാവരും കുഞ്ഞിനായി കാത്തിരിക്കുകയാണ് . പുതിയ വാവക്ക് വേണ്ടി വീടൊരുക്കുന്ന തിരക്കിലാണ് പേളിയും കുടുംബവും. റേച്ചലിനേയും റൂബനേയും എല്ലാവരും അനുഗ്രഹിക്കണമെന്നും പേളി വീഡിയോയില്‍ പറയുന്നു.