എനിക്കേറ്റവും സ്പെഷ്യലായ വ്യക്തിയാണ് നീ, എന്റെ സഹോദരി മാത്രമല്ല അവൾ, റേച്ചലിന് ജന്മദിനാശംസയുമായി പേളി

പ്രേക്ഷകരുടെ ഇഷ്ടതാരമാണ് പേളി മാണി. അഭിനയവും ആങ്കറിങ്ങും വ്ലോ​ഗുമൊക്കെയായി താരം സജീവമാണ്. പേളിയെപ്പോലെ തന്നെ ഭർത്താവ് ശ്രീനിഷും നില ബേബിയും പേളിയുടെ മാതാപിതാക്കളും സഹോദരി റേച്ചലും ഭർത്താവ് റൂബനുമെല്ലാം പ്രേക്ഷകർക്ക് പരിചിതരാണ്. അനിയത്തിക്ക് പിറന്നാളാശംസ അറിയിച്ചെത്തിയിരിക്കുകയാണ് പേളി. എനിക്കേറെ സ്‌പെഷലായ വ്യക്തിയാണ് എന്റെ വാവച്ചി. എന്റെ സഹോദരി മാത്രമല്ല എന്റെ ബെസ്റ്റിയും അവളാണ്. ഒരാൾക്ക് ഇത്രയും പെർഫെക്റ്റായിരിക്കാൻ പറ്റുമോയെന്ന കാര്യത്തിൽ നീ എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്. എനിക്ക് നിന്നോട് ഒരുപാട് സ്നേഹമുണ്ട്. അതേപോലെ തന്നെ നിന്നെക്കുറിച്ചോർത്ത് അഭിമാനവുമുണ്ടെന്നും പേളി കുറിച്ചിട്ടുണ്ട്.

മുൻപ് നമ്മൾ പില്ലോ ഫൈറ്റ് നടത്തിയെങ്കിൽ ഇപ്പോൾ നമ്മുടെ സംസാരം അമ്മ ജീവിതത്തിലേക്ക് മാറിയിരിക്കുന്നു. എന്ത് ചെയ്യുകയാണെങ്കിലും എപ്പോഴും എന്റെ പിന്തുണ നിനക്കൊപ്പമുണ്ടെന്നുമായിരുന്നു പേളി കുറിച്ചത്. കുട്ടിക്കാലം മുതലുള്ള ചിത്രങ്ങളും പേളി പങ്കുവെച്ചിരുന്നു.

ബിഗ്ബോസ് ഷോയിലൂടെ മലയാളികൾക്ക് മുന്നിൽ മൊട്ടിട്ട പ്രണയമാണ് പേളിയുടെയും ശ്രീനിയുടെയും. ബിഗ്ബോസ് ഷോയ്ക്കുള്ളിലെ പലരും തന്നെ ഇവരുടെ അഭിനയമാണ് പ്രേമം എന്നാണ് പറഞ്ഞതെങ്കിലും വിമർശകരുടെ വായടപ്പിച്ച് ഇവർ വിവാഹിതരായിരുന്നു. മിനി സ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും ഇവർ ഒരുപോല പ്രീയപ്പെട്ടതാണ്. 2019 മെയ് 5 ആയിരുന്നു പേളി -ശ്രീനീഷ് വിവാഹം നടക്കുന്നത്. ഹിന്ദു- ക്രൈസ്തവ ആചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം. മെയ് 5 ന് ക്രിസ്തീയ വിധി പ്രകാരം വിവാഹം നടക്കുകയും പിന്നീട് മെയ് 8 ന് ഹിന്ദു ആചാരവിധി പ്രകാരം വീണ്ടും വിവാഹിതരാവുകയായിരുന്നു..