3 വർഷം മുൻപുള്ള ഈ ദിവസമായിരുന്നു ഞങ്ങളുടെ വിവാഹനിശ്ചയം, പേളി മാണി

മലയാളികളുടെ പ്രിയപ്പെട്ട താരകടുംബമാണ് പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും. നില എന്ന് പേരുള്ള ഇവരുടെ മകളും ഇന്ന് സോഷ്യൽ മീഡിയയിൽ താരമാണ്. ബിഗ്‌ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥികളായിരിക്കെയാണ് ഇരുവരും പരിചയത്തിലായതും പിന്നീട് പ്രണയത്തിലായതും. ഷോ അവസാനിച്ച ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതർ ആവുകയായിരുന്നു. സോഷ്യൽ മീഡിയകളിൽ സജീവമാണ് പേളിയും ശ്രീനിഷും. സ്വന്തം യൂട്യൂബ് ചാനലിലൂടെ ഇവർ പങ്കുവെയ്ക്കുന്ന വീഡിയോകളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലാകാറുണ്ട്.

എൻഗേജ്‌മെന്റ് കഴിഞ്ഞിട്ട് 3 വർഷം പിന്നിട്ടതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് പേളി ഇപ്പോൾ. നമുക്ക് ഒരൊറ്റ ജീവിതമേയുള്ളൂ, അത് ഏറ്റവും പ്രിയപ്പെട്ടയാളുടെ കൂടെ ജീവിക്കുകയെന്നായിരുന്നു കഴിഞ്ഞ ദിവസം പേളി കുറിച്ചത്. നിലയ്ക്കും ശ്രീനിക്കുമൊപ്പമുള്ള ഫോട്ടോയും പേളി പങ്കുവെച്ചിരുന്നു.

പ്രണയത്തെക്കുറിച്ച് അറിഞ്ഞാൽ വീട്ടുകാർ എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്നോർത്ത് തുടക്കത്തിൽ ടെൻഷനുണ്ടായിരുന്നു. പേളിയുടെ ഇഷ്ടം അറിഞ്ഞപ്പോൾ പിന്തുണയുമായി കൂടെ നിൽക്കുകയായിരുന്നു വീട്ടുകാർ. ശ്രീനിയുടെ വീട്ടുകാർ തുടക്കത്തിലേ തന്നെ വിവാഹത്തിന് സമ്മതം അറിയിച്ചിരുന്നു.