ആരാണ് നന്നായി ഉമ്മ കൊടുക്കുന്നതെന്ന രഹസ്യം പേളിയും ശ്രീനിഷും പരസ്യമാക്കുന്നു

പേര്‍ളിയും ശ്രീനിഷും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രീയപ്പെട്ടവരാണ്. ബിഗ്‌ബോസ് ഷോയിലൂടെ മലയാളികള്‍ക്ക് മുന്നില്‍ മൊട്ടിട്ട പ്രണയമാണ് പേളിയുടെയും ശ്രീനിയുടെയും. ബിഗ്‌ബോസ് ഷോയ്ക്കുള്ളിലെ പലരും തന്നെ ഇവരുടെ അഭിനയമാണ് പ്രേമം എന്നാണ് പറഞ്ഞതെങ്കിലും വിമര്‍ശകരുടെ വായടപ്പിച്ച് ഇവര്‍ വിവാഹിതരായിരുന്നു. ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഇവർ സോഷ്യൽ മീഡിയ വഴി അറിയിക്കാറുണ്ട്. ഇപ്പോള്‍ തങ്ങള്‍ക്ക് ഉറക്കം പോലുമില്ലെന്ന് തെളിയിക്കുന്നൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് പേളി ഇപ്പോള്‍.

ഉറങ്ങാതിരിക്കുമ്പോള്‍ ഞങ്ങള്‍ ചെയ്യുന്നത് ഇതാണെന്ന് പറഞ്ഞ് കൊണ്ട് പുലര്‍ച്ചെ മൂന്ന് മണിക്കുള്ള വിശേഷങ്ങളുമായിട്ടാണ് പേളിയും ശ്രീനിഷും എത്തിയത്. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം നിങ്ങള്‍ തന്നെയാണ് ശ്രീനി.. എന്ന് എഴുതി കൊണ്ടായിരുന്നു വീഡിയോ പേളി പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഏറ്റവുമധികം വൈറലായി കൊണ്ടിരിക്കുന്ന ഫണ്ണി ചോദ്യത്തോരങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് കൊണ്ട് എത്തിയതായിരുന്നു താരദമ്പതികള്‍.

പേളിയുടെ ഈ വീഡിയോ പോസ്റ്റിന് താഴെ ശ്രീനിഷും കമന്റുമായി എത്തിയിരുന്നു. ഒപ്പം റിമി ടോമിയും സ്വാസിക വിജയിയും ശ്രീനിഷിന്റെ സഹോദരിയും കമന്റുകളുമായി എത്തിയിരുന്നു. ഒരുപാട് പേര്‍ ചോദ്യോത്തരങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ ചോദിച്ചിരുന്നു. ഇതില്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്കും കമന്റിലൂടെ പേളി തന്നെ ഉത്തരം പറയുകയും ചെയ്തിരുന്നു.

കപ്പിള്‍സിന് വേണ്ടിയൊരുക്കിയ ചോദ്യത്തോരങ്ങളായിരുന്നു. റിലേഷന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ തമാശക്കാരന്‍ ആരാണെന്നായിരുന്നു ആദ്യ ചോദ്യം. പേളി എന്ന് തന്നെ രണ്ട് പേരും പറഞ്ഞു. ആരാണ് ഫുഡ് ഉണ്ടാക്കുന്നത്? കൂടുതല്‍ ടാലന്റ് ആര്‍ക്കാണ്?, ആരാണ് സാഹസികത ഇഷ്ടപ്പെടുന്നത്?, കൂടുതല്‍ പൈസ ചിലവഴിക്കുന്നത് ആരാണ്? തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം പേളി എന്നായിരുന്നു ഉത്തരം.

എന്നാല്‍ ആരാണ് ഏറ്റവും നന്നായി ചുംബിക്കുന്നതെന്ന് ചോദിപ്പോള്‍ ശ്രീനിഷ് എന്ന് തന്നെയായിരുന്നു രണ്ട് പേരുടെയും ഉത്തരം. എല്ലാ ചോദ്യങ്ങള്‍ക്കും ആസ്വദിച്ചാണ് ഇരുവരും ഉത്തരം പറഞ്ഞിരുന്നത്. എന്നാല്‍ അവസാനത്തെ ചോദ്യം കുഴപ്പിക്കുന്നതായിരുന്നു. നിങ്ങളില്‍ ആരാണ് ആദ്യം മരിക്കുന്നതെന്നായിരുന്നു ലാസ്റ്റ് ചോദ്യം. താന്‍ ആണെന്ന് സൂചിപ്പിച്ച് ശ്രീനിഷ് കൈ പൊക്കിയെങ്കിലും അത് തട്ടി മാറ്റി ചോദ്യം ചോദിക്കുന്ന ആള്‍ക്ക് നേരെയാണ് പേളി കൈ ചൂണ്ടിയത്. മാത്രമല്ല അവസാനത്തെ ചോദ്യം മാത്രം തനിക്ക് ഇഷ്ടമായിട്ടില്ലെന്നും പേളി സൂചിപ്പിച്ചു.