പേച്ചിപ്പാറ ഡാമിൽ  മലയാളി വിദ്യാർത്ഥി മരിച്ച നിലയിൽ

കന്യാകുമാരി ജില്ലയിലെ പേച്ചിപ്പാറ ഡാമിൽ  മലയാളി വിദ്യാർത്ഥി മരിച്ച നിലയിൽ കണ്ടെത്തി.പന്തളം സ്വദേശി രാജന്‍റെ മകൻ റോജിൻ രാജ്(19) എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. കളിയിക്കാവിള സ്വകാര്യ കോളേജ് വിദ്യാർത്ഥി വിനോദയാത്രയുടെ ഭാഗമായി പേച്ചിപ്പാറ ഡാമിൽ  പോയി കുളിക്കാൻ ഇറങ്ങിയതായിരുന്നു എന്ന് കരുതുന്നു.  ഫിസിയോ തെറാപ്പി വിദ്യാർഥിയായ മലയാളിയാണ് പേച്ചിപ്പാറ ഡാമിൽ  മുങ്ങി മരിച്ചത്.

കോളേജിൽനിന്ന്   വിനോദയാത്രയ്ക്ക് റോജിൻ ഉൾപ്പെട്ട സംഘം പേച്ചിപ്പാറ ഡാമിൽ എത്തുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ കോളേജ് വിദ്യാർത്ഥികളുടെ സംഘത്തിൽ ഉണ്ടായിരുന്ന റോജിൻ രാജിനെ കാണാതാകുകയായിരുന്നു. സഹപാഠികളുടെ നിലവിളിയെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ പേച്ചിപ്പാറ പോലീസിനെയും ഫയർഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു.

അഗ്നിശമനസേനാംഗങ്ങൾ സംഭവ സ്ഥലത്ത് എത്തി തിരച്ചിൽ നടത്തി. പ്രദേശവാസികളും അഗ്നിശമനസേനാംഗങ്ങൾക്കും പൊലീസിനുമൊപ്പം തെരച്ചിലിൽ പങ്കാളികളായി. മണിക്കൂറുകൾക്ക് ശേഷം വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.പത്തനംതിട്ട ജില്ലയിലെ പന്തളം സ്വദേശിയാണ് റോജിൻ രാജ്. കളിയിക്കാവിള  യിൽ സ്വകാര്യ കോളേജിൽ ഫിസിയോതെറാപ്പി കോഴ്സിന് പഠിച്ചുവരികയായിരുന്നു. കോളേജ് ഹോസ്റ്റലിൽ നിന്നാണ് റോജിൻ രാജ് പഠിച്ചിരുന്നത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.