മസ്​റ്ററിംഗ് ഏപ്രിൽ ഒന്നു മുതൽ മേയ് 15 വരെ നടത്തും

തിരുവനന്തപുരം: കേരള സർവകലാശാലയിലെ പെൻഷൻ/ ഫാമിലി പെൻഷൻ 2022-23 വർഷത്തെ മസ്​റ്ററിംഗ് ഏപ്രിൽ ഒന്നു മുതൽ മേയ് 15 വരെ നടത്തും. പെൻഷൻകാർക്ക് ജീവൻ പ്രമാൺ പോർട്ടൽ വഴി ഓൺലൈനായോ ഗസ​റ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്ക​റ്റ് ഫിനാൻസ് ഓഫീസർ, കേരള സർവകലാശാല, പാളയം, തിരുവനന്തപുരം-34 എന്ന വിലാസത്തിൽ തപാൽ മാർഗ്ഗമോ നേരിട്ട് ഹാജരായോ മസ്​റ്റർ ചെയ്യാം.

ജീവൻപ്രമാൺ സംവിധാനം വഴി പെൻഷൻകാർക്ക് പി.പി.ഒ നമ്പർ, ആധാർനമ്പർ, മൊബൈൽ ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ എന്നീ രേഖകളോടെ പോസ്​റ്റ് ഓഫീസ്-അക്ഷയ കേന്ദ്രങ്ങളിൽ നിന്ന് മസ്​റ്റർ ചെയ്യാം. നേരിട്ട് മസ്​റ്റർ ചെയ്യുന്നവർ നിർബന്ധമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരിച്ചറിയൽ രേഖ സഹിതം ഹാജരാകണം.