പ്രിയപ്പെട്ടവരെ ഈ സമയത്ത് ആരും തളർന്ന് പോകരുത്

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പേളി മാണി. അവതാരകയായും നടിയായും പ്രേക്ഷക മനസുകളില്‍ ഇടം കണ്ടെത്താന്‍ നടിക്കായി. ബിഗ്‌ബോസ് സീസണ്‍ ഒന്നില്‍ പങ്കെടുത്ത പേളി അതേ ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥിയായ ശ്രീനിഷുമായി പ്രണയത്തിലാവുകയും പിന്നീട് ഇരുവരും വിവാഹിതര്‍ ആവുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയകളിലും പേളി സജീവമാണ്. ഇപ്പോള്‍ പേളി സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആവുകയാണ്. മറ്റുള്ളവരെയും സഹായിക്കാന്‍ മനസ് കാണിക്കണമെന്ന് പേളി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

പേളിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം;

എന്റെ പ്രിയപ്പെട്ടവരെ. സന്തോഷത്തോടെയുള്ളവരെ. എല്ലാവരോടും സ്‌നേഹം. നമ്മള്‍ എല്ലാവരും ഒന്നിച്ച് വലിയ പാഠങ്ങള്‍ പഠിക്കുകയാണ്. കരുത്തരാകാന്‍ ഒന്നിച്ചുനില്‍ക്കുകയാണ്.

ഇപ്പോഴത്തെ സമയത്ത് ആരെങ്കിലും തളര്‍ന്നുപോകുന്നതായി നിങ്ങള്‍ കാണുന്നുണ്ടെങ്കില്‍ അവരെ സഹായിക്കാന്‍ തയ്യാറാകുക. എന്നിട്ട് നിങ്ങളുടെ യാത്ര തുടരുക. നമ്മള്‍ എല്ലാവരും ഒരുമിച്ച് ലക്ഷ്യത്തില്‍ എത്തുമ്പോഴായിരിക്കും കൂടുതല്‍ മധുരതരം അല്ലേ. മനുഷ്യനെന്ന നിലയില്‍ അതായിരിക്കും നമ്മളെ കൂടുതല്‍ സന്തോഷവാന്‍മാരാക്കുക.