എല്ലാവരുടെയും അനുഗ്രഹം വേണം, ഈ സ്‌നേഹത്തിന് എങ്ങനെ നന്ദി പറയും, പേളി മാണി പറയുന്നു

ജീവിതത്തിലേക്കുള്ള പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും ഭര്‍ത്താവ് ശ്രീനിഷും.രണ്ട് ദിവസം മുമ്പ് സോഷ്യല്‍ മീഡിയകളിലൂടെ പേളി തന്നെയാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്.ഇതോടെ നിരവധി പേര്‍ പേളിക്കും ശ്രീനിഷിനും ആശംസകളുമായി രംഗത്ത് എത്തി.ഇപ്പോള്‍ ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പേളി.ഞങ്ങള്‍ പ്രൊപോസ് ചെയ്!ത് രണ്ട് വര്‍ഷമാകുന്നു.ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു. ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു ശ്രീനിഷ് എന്നു പറഞ്ഞുകൊണ്ടാണ് പേളി കഴിഞ്ഞ ദിവസം വീഡിയോ പങ്കുവച്ചിരിക്കുന്നത്.തങ്ങളുടെ കുഞ്ഞിന് എല്ലാവരുടേയും അനുഗ്രഹവും പ്രാര്‍ഥനകളും വേണം എന്നാണ് പേളി ഇപ്പോള്‍ കുറിച്ചിരിക്കുന്നത്.അച്ഛനാകുന്ന സന്തോഷം പങ്കുവെച്ച് ശ്രീനിഷും രംഗത്ത് എത്തിയിരുന്നു.പേളി ആശ്വദിച്ച് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ ശ്രീനിഷ് പങ്കുവെച്ചിരുന്നു.ഫുഡ് മുഖ്യം ബിഗിലേ എന്ന ക്യാപ്ഷനോടെ ആയിരുന്നു ശ്രീനിഷ് വീഡിയോ പങ്കുവെച്ചത്.കഴിഞ്ഞ മെയ് അഞ്ചാം തീയതിയായിരുന്നു ഇരുവരും വിവാഹിതര്‍ ആയത്.സോഷ്യല്‍ മീഡിയകളില്‍ സജീവമായ ഇരുവരും തങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുണ്ട്.ലോക്ക്ഡൗണ്‍ കാലത്തായിരുന്നു ഇരുവരും ആദ്യ വിവാഹ വാര്‍ഷികം ആഘോഷിച്ചത്.കുടുംബാംഗങ്ങള്‍ക്ക് ഒപ്പം ആര്‍ഭാടങ്ങള്‍ ഒന്നും ഇല്ലാതെ ആയിരുന്നു ആഘോഷം.ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരുന്നു.പേളിഷ് എന്നെഴുതിയ കേക്കു മുറിച്ചുകൊണ്ടായിരുന്നു ഇരുവരും തങ്ങളുടെ സ്‌പെഷല്‍ ഡേ ആഘോഷിച്ചത്.