പിജി വിദ്യാര്‍ഥിയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍. കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് സ്വദേശിയായ പിജി വിദ്യാര്‍ഥിയാണ് ആനന്ദ് കെ ദാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആനന്ദ് കെ ദാസ് ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. ഞായറാഴ്ച രാവിലെ വരെ ആനന്ദിനെ കോളേജ് ക്യാമ്പസിലെ കണ്ടതായി വിദ്യാര്‍ഥികള്‍ പറയുന്നു.

അതേസമയം ആനന്ദ് കെ ദാസ് എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് വ്യക്തമല്ല. മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാറ്റി. സംഭവത്തില്‍ കണ്ണപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.